എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നരേനുമെത്തിയിരുന്നു. അച്ചുവിന്റെ അമ്മ, പന്തയക്കോഴി, മിന്നാമിന്നക്കൂട്ടം, റോബിന്‍ഹൂഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങി പല ചിത്രങ്ങളിലുംമലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒടിയന്‍ മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. സഹനടനായാണ് താരം അഭിനയം തുടങ്ങിയത്. സുനിൽ കുമാർ എന്ന പേര് മാറ്റിയാണ് നരേൻ ആക്കിയതും. ഛായാഗ്രഹണ സഹായിയായിയായിട്ടായിരുന്നു നരേൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി മാറുകയും ചെയ്തു. ഇതോടെ തന്നെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ് സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്.
തൃശൂർ കുന്നത്ത് മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ് സുനിൽ എന്ന നരേൻ. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. അപ്പോഴും തന്റെ മേഖല ഇതല്ലെന്ന് നരേന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച് പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത് അടൂർ ഗോപാലകൃഷ്ണനായിരുന്നു -നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെ.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷവും നരേൻ എന്ന നടനെ തേടി എത്തുകയും ചെയ്തു.
തമിഴിലെ താരത്തിന്റെ രണ്ടാമത്തെ ചിത്രം മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു. പിന്നീട തമിഴിൽ തുടർന്ന നരേൻ
തമിഴിലെ താരത്തിന്റെ രണ്ടാമത്തെ ചിത്രം മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു. പിന്നീട തമിഴിൽ തുടർന്ന നരേൻ
നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി. പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് നരേന്റെ മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.
മഞ്ജു ഹരിദാസാണ് താരത്തിന്റെ ഭാര്യ. സൂപ്പര്‍ സറ്റാര്‍ ജൂനിയര്‍ ഷോയിലെ അവതാരക കൂടിയായിരുന്നു മഞ്ജു. തങ്ങളുടെ ഏകമകള്‍ തന്‍മയക്കൊപ്പം ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍ ഇരുവരും. 2005ലായിരുന്നു മഞ്ജുവും നരേനും കണ്ടുമുട്ടിയത്. ഒരു ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു മഞ്ജു. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷം അഭിമുഖത്തിനായി എത്തിയ തായിരുന്നു നരേന്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന പരിചയം പിന്നീട് പ്രണയത്തിലേക്ക വളരുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാനുളള താത്പര്യം ഇരുവരും വീട്ടില്‍ അറിയിച്ചു. തുടർന്നാണ് ഇരുവരും വിവാഹിതരാകുന്നത്. അച്ഛനെയും അമ്മയെയും പോലെ പ്രതിഭ കാത്തുസൂക്ഷിക്കുകയാണ് മകള്‍ തന്‍മയയും. ഗിറ്റാറിലാണ് തന്മയ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്. തന്മയ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.