Latest News

ബെഡ്ഷീറ്റ് അഴിഞ്ഞു പോയി; കനകയുടെ മുന്നിൽ ന​ഗ്നനായി നിന്നു; സെറ്റ് സ്തംഭിച്ചു; സംഭവം വെളിപ്പെടുത്തി നടൻ മുകേഷ്

Malayalilife
 ബെഡ്ഷീറ്റ് അഴിഞ്ഞു പോയി; കനകയുടെ മുന്നിൽ ന​ഗ്നനായി നിന്നു; സെറ്റ് സ്തംഭിച്ചു; സംഭവം വെളിപ്പെടുത്തി നടൻ  മുകേഷ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മുകേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ ശ്രദ്ധേയമായ ഒരു ചിത്രമാണ് ഗോഡ് ഫാദർ. വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നതും. എന്നാൽ ഇപ്പോൾ ഗോഡ് ഫാദർ ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച്മുകേഷ് സ്പീക്കിങ് എന്ന താരത്തിന്റെ യുട്യൂബ് ചാനലിൽ കൂടി വെളിപ്പെടുത്തുകയാണ്.

'​ഗോഡ് ഫാദർ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കര​ഗാട്ടക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. ശേഷം കനകയെ സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിങിനായി കേരളത്തിലെത്തി. മഹാറാണി ഹോട്ടലിൽ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്റെയാരിക്കണം. ഒരു നായിക എന്ന രീതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാൻ‌ തന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.'

'കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രം​ഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജ​ഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടന്ന് അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു... പക്ഷെ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. ​ഗോഡ് ഫാദർ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ചില ‌നിമിഷ​ങ്ങളിൽ ഒന്നാണ് കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നത്' മുകേഷ് ചെറു ചിരിയോടെ പറഞ്ഞ് നിർത്തി.

Actor mukesh words about god father set inccident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES