Latest News

മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി; ഇപ്പോള്‍ ഞാന്‍ മദ്യപിക്കാറില്ല; മനസ്സ് തുറന്ന് നടൻ മനോജ് കെ ജയന്‍

Malayalilife
മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി; ഇപ്പോള്‍ ഞാന്‍ മദ്യപിക്കാറില്ല; മനസ്സ് തുറന്ന് നടൻ  മനോജ് കെ ജയന്‍

വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക കഥാപാത്രങ്ങളിലൂടെയും എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മനോജ് കെ ജയന്‍. താരത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ ശ്രദ്ധേയനാക്കിയ കഥാപാത്രമായിരുന്നു  അനന്തഭദ്രത്തിലെ ദിഗംബരന്‍ എന്ന കഥാപാത്രം. നിലവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം അഭിനയ മേഖലയിൽ സജീവവുമാണ്. എന്നാൽ ഇപ്പോൾ അനന്തഭദ്രത്തില്‍ അഭിനയിച്ച ശേഷം തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം ഷോയിലേക്ക് കഴിഞ്ഞ ദിവസം അതിഥിയായെത്തിയപ്പോഴാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്. 

അനന്തഭദ്രം ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച സിനിമയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്‌ബോള്‍ സന്തോഷ് ശിവന്‍ സാര്‍ പറയും വിശ്രമിച്ചോളൂ ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്‌ബോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുകയെ ചെയ്യൂ നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. 

ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും. ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. ഞാന്‍ ബാറിലൊന്നും പോവാറില്ലായിരുന്നു. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഉപയോ?ഗിച്ചിട്ടില്ല എന്നും  മനോജ് കെ ജയന്‍ പറയുന്നു. 

Actor manoj k jayan words about her habbit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക