മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. സിനിമ മേഖലയിൽ നായകനായും വില്ലനായും സഹനടനായും ഒക്കെ താരം നിറ ഞ്ഞ് നില്‍ക്കുകയാണ്. താരത്തിന്റെ ആദ്യ ഭാര്യ ഉര്‍വ്വശിയായിരുന്നു. ഇവരുടെ മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. ആരാധകര്‍ക്ക് ഡബ്‌സ്മാഷുകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ സുപരിചിതയാണ് ഇരുപത്തിയൊന്നുകാരിയായ തേജലക്ഷ്മി. എന്നാൽ ഇപ്പോൾ മകളുടെ സിനിമ പ്രവേശത്തെ കുറിച്ച് തുറന്ന് പറയുകയാണ് മനോജ് കെ ജയൻ.
കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോര്‍സ്ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്.. അവള്‍ ഒരു സുപ്രഭാതത്തില്‍ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയില്‍ അഭിനയിക്കണം നല്ല ഒരു എന്‍ട്രി കിട്ടിയാല്‍ നല്ലതാണ് എന്ന്പറഞ്ഞാല്‍.. വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഞാനായിട്ട് ഒരിക്കലും ഇങ്ങനെ നിന്നാല്‍ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാന്‍. എന്നാല്‍ മോള്‍ക്ക് സിനിമ മോഹം ഉണ്ടെങ്കില്‍ താന്‍ ഒരിക്കലും അതിന് തടസ്സം നില്‍ക്കില്ല. ഞാന്‍ ഈ സിനിമ അല്ലെങ്കില്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തിപ്പോയ ഒരു ആളാണ്. അപ്പൊ ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുഛിക്കാനോ പാടില്ല.
ആസ്മലയാള സിനിമയുടെ തീരാ നഷ്ട്ടങ്ങളാണ് കല്പനയും നെടുമുടിവേണുവും കെ പി എ സി ലളിതയും. ഈ മൂന്നുപേരും എന്നെ സംബന്ധിച്ചടത്തോളം മലയാളത്തിന്റെ വെറും മഹാ നടന്മാരോ നടികളോ മാത്രം അല്ല. എനിക്ക് പഴ്‌സണലി ആത്മബന്ധമുണ്ടായിരുന്ന മൂന്നുപേരാണ് ഇവര്‍. കല്പന ഓഫ്കോഴ്‌സ് അറിയാല്ലോ അപ്പൊ അത് കല്പന തന്നെ പലേടത്തും യൂട്യൂബിലൊക്കെ പറഞ്ഞിട്ടുണ്ട് മനോജ് എന്റെ അനുജനാണെന്ന് ഹെഡിങ്ങിലൊക്കെ ഞാന്‍ പസസ്‌ലതും കണ്ടിട്ടുണ്ട്. അങ്ങനെ തന്നെയായിരുന്നു കല്‍പ്പന എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഈ കഴിഞ്ഞ ഓര്‍മദിനത്തില്‍ ഞാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ രണ്ട് മൂന്നു വാചകം ഞാന്‍ കല്പനയെ പറ്റി എഴുതിയിരുന്നു. അതൊക്കെ തികച്ചും ആത്മാര്‍ത്ഥമായി തന്നെ എഴുതുന്നതാണ്.
അതുപോലെ തന്നെ വേണുവേട്ടനും എന്റെ ഗുരു സ്ഥാനത്തുള്ള ആളാണ്. സിനിമയില്‍ വരുമ്‌ബോള്‍ അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. പെരുന്തച്ചന്‍ എന്ന സിനിമയിലേക്ക് ഞാന്‍ സെലക്ട് ആവാന്‍ തന്നെ കാരണം വിനുവേട്ടന്റെ വാക്കാണ്. വേണുവേട്ടന്‍ പറഞ്ഞു ഇയാള്‍ ചെയ്യും ഇയാളെക്കൊണ്ട് ചെയ്യിക്കാം. എന്നെ അവിടെ വിളിച്ചു വരുത്തിയതാണ്. ചിലപ്പോള്‍ ചാന്‍സ് കിട്ടാം ഇല്ലാതിരിക്കാം അവര്‍ വന്നു സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തി നിങ്ങള്‍ ഒക്കെ ആവുകയാണെങ്കില്‍ നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാം ഇല്ലെങ്കില്‍ തിരിച്ച് പോകാണ്ടിവരും എന്നുള്ള സ്റ്റാറ്റസിലാണ് ഞാന്‍ അവിടെ വന്നിരിക്കുന്നത്. അപ്പോള്‍ വേണുവേട്ടന്‍ അവിടെ ഞങ്ങള്‍ വേണുവേട്ടനുമായി ചെയ്യേണ്ടേ ചെറിയൊരു പെര്‍ഫോമെന്‍സ് സീന്‍ ചെയ്തു നോക്കി സംവിധായകന് അത് ഇഷ്ട്ടപെട്ടു വിനുവേട്ടന്റെ പരിപൂര്‍ണ്ണ സപ്പോര്‍ട്ടും വന്നു. അയ്യാള്‍ ചെയ്യും ചെയ്യിപ്പിക്കു അങ്ങനെ ഒരു വാക്കൊക്കെ പറയുക, അത് ഒരു ആര്‍ട്ടിസ്റ്റിന്റെ ഉത്ഭവമല്ലേ. അത് വേണുവേട്ടന്‍ സപ്പോര്‍ട്ട് ചെയ്ത പറഞ്ഞതുകൊണ്ടാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഇന്ത്യന്‍ സിനിമ ലോകം കണ്ട ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടിവേണു. അദ്ദേഹത്തിന്റെയും കെ പി എ സി ലളിതയുടെയും കല്പനയുടെയും എല്ലാം നഷ്ട്ടം മലയാള സിനിമക്ക് ഉണ്ടായ അപാര നഷ്ടമാണ്. ഇവര്‍ക്കൊന്നും പകരം വെയ്ക്കാന്‍ ആരും ഇനി ഉണ്ടാവില്ല.