Latest News

ദിലീപേട്ടന്‍ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്; അത് എന്റെ ഭാഗ്യത്തിന് ശരിയായി: കലാഭവൻ ഷാജോൺ

Malayalilife
  ദിലീപേട്ടന്‍ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്; അത് എന്റെ ഭാഗ്യത്തിന് ശരിയായി: കലാഭവൻ ഷാജോൺ

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ കലാഭവൻ ഷാജോൺ. വില്ലൻ വേഷങ്ങളിലൂടെയാണ് താരം ഏറെ തിളങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരത്തിന് ഏറെ ആരാധകരും ഉണ്ട്. എന്നാൽ ഇപ്പോൾ തന്റെ തുടക്കകാലത്ത് ദിലീപ് നല്‍കിയ പിന്തുണ ഏറെയാണ് എന്നും ഒരുപാട് വേഷങ്ങള്‍ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോണ്‍ പറയുന്നത്.

'പറക്കും തളിക ആയിരുന്നു ദിലീപേട്ട ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരന്‍ ആയത് കൊണ്ട് ദിലീപേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന്‍ വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടന്‍ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം. അതുകൊണ്ട് അത് ദിലീപേട്ടന്റെ കുഴപ്പമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത് എന്നുമുണ്ടായിരിക്കട്ടെ.'

'ദിലീപേട്ടന്‍ എല്ലാ സിനിമകളിലും എന്നെ വിളിച്ചിട്ടുണ്ട്. ഒരുമാതിരിപ്പെട്ട അദ്ദേഹത്തിന്റെ സൂപ്പര്‍ സിനിമകളുടെ ഒക്കെ ട്രാക്ക് ഡബ്ബ് ചെയ്യിച്ചിരുന്നത് എന്നെ കൊണ്ടാണ്. അവസാനമിറങ്ങിയ കേശുവിന് വേണ്ടി വരെ ഡബ്ബ് ചെയ്തിട്ടുണ്ട്. ഫ്രീ ആണെങ്കില്‍ ഒന്ന് ചെയ്യടാ മോനെ എന്ന് ദിലീപ് വിളിച്ച്‌ പറയും അങ്ങനെ ആണ് പോയി ചെയ്യുന്നത്. എനിക്ക് വളരെ ഇഷ്ടമാണ് അങ്ങനെ ഡബ്ബ് ചെയ്യുന്നത്. എളുപ്പമാണ് എനിക്കത്.'

'എന്റെ ഏറ്റവും വഴിത്തിരിവായ സിനിമയാണ് മൈ ബോസ്. സിനിമ കണ്ട് ഒരുപാട് പേര്‍ എന്നെ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. അതിന്റെ ക്രെഡിറ്റ് ജിത്തു ജോസഫിനും അതിനോടൊപ്പം ദിലീപിനുമാണ്. കാരണം, മറ്റേതെങ്കിലും നടന്‍ ചെയ്യുന്നതിനേക്കാള്‍ അപ്പുറം അദ്ദേഹം ആ സിനിമയില്‍ പേഴ്‌സണലി എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഇന്റര്‍വെല്‍ വരെ ദിലീപേട്ടന് കാര്യമായി അതിലൊന്നും ഇല്ല. ഹ്യൂമര്‍ കൊണ്ടുവരുന്നത് എന്റെ കഥാപാത്രമാണ്.'

'ഞാന്‍ അഭിനയിക്കുമ്ബോള്‍ ദിലീപേട്ടന്‍ വന്ന് നിന്ന് ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്നൊക്കെ പറഞ്ഞു തരും. നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറം ഹ്യൂമര്‍ ചിന്തിച്ച്‌ പറഞ്ഞു തരുന്ന ആളാണ്.കോമ്ബിനേഷന്‍ സീനില്‍ പോലും അങ്ങനെ ആണ്. കുറെ സൂപ്പര്‍ ഹിറ്റ് സീനുകള്‍ ഒക്കെ ഉണ്ടായേക്കുന്നത് ഒന്നുമില്ലാത്തിടത്ത് നിന്ന് സിറ്റുവേഷന്‍ ഉണ്ടാക്കി അവതരിപ്പിച്ചതാണ്.'

'രാമലീലയിലെ കഥാപാത്രം ചെയ്യാന്‍ ദിലീപേട്ടന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സ്ക്രിപ്റ്റില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്ക് പറഞ്ഞ് തരും. രാമലീലയിലേക്ക് ദിലീപേട്ടന്‍ വിളിച്ചതാണ്. ഒരു 40 ദിവസത്തെ ഡേറ്റ് വേണം നീ വന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞു,' ഷാജോണ്‍ ഓര്‍ത്തു.
തനിക്ക് ആരോടും റോള്‍ ചോദിച്ചു പോകേണ്ടി വന്നിട്ടില്ലെന്നും ഷാജോണ്‍ പറഞ്ഞു. തന്നെ മനസിലാക്കി ഓരോരുത്തര്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. മമ്മൂക്ക ആയാലും ലാലേട്ടന്‍ ആയാലും ദിലീപേട്ടന്‍ ആയാലും അവരോട് ആരോടും താന്‍ നിങ്ങളുടെ സിനിമയില്‍ അവസരം തരാമോ എന്ന് ചോദിച്ചിട്ടില്ല. എല്ലാവരും വിളിച്ച്‌ തരുകയായിരുന്നു. ലൂസിഫറില്‍ പോലും പൃഥ്വിരാജ് വിളിച്ച്‌ ഷാജു ചേട്ടന്‍ വന്നേ പറ്റൂ എന്ന് പറയുകയായിരുന്നു എന്നും ഷാജോണ്‍ പറഞ്ഞു.

Actor kalabhavan shajon words about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES