നിരവധി ഇല്ലാക്കഥകള്‍ ആണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. മലപ്പുറം വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവാണ് ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നില്‍ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വേങ്ങരയില്‍ ആണെങ്കില്‍ ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ആയിരിക്കുമല്ലോ. ഭരണമില്ലാത്ത മുസ്ലിം ലീഗ് നേതാവിനെ കോടതിയില്‍ ഇരിക്കുന്ന കേസിനെ പോയി കാണേണ്ട ആവശ്യം എന്താണ്. ഇത്തരത്തില്‍ എന്തൊക്കെയോ പച്ച കള്ളങ്ങള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള സമാനമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ശ്രീജിത്ത് പോയതോടെ ഈ കേസ് തേഞ്ഞു മാഞ്ഞു പോയി എന്നാണ് ഇപ്പോഴത്തെ പ്രചരണം. അദ്ദേഹം ഈ അന്വേഷണത്തിന് തലവന്‍ ആയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ. അന്വേഷിക്കുന്ന 11 പേരില്‍ 10 പേരും അവിടെ തന്നെ ഉണ്ട്. എന്നിട്ടും എന്തൊക്കെയാണ് ഇവിടെ പറഞ്ഞു പരത്തുന്നത്. ഇവിടെ പറയുന്നത് എല്ലാം അനുസരിച്ച് ദിലീപിനെ അങ്ങ് തൂക്കിക്കൊന്നാല്‍ ഇവര്‍ക്ക് തൃപ്തി ആകുമോ.
കോടതി പക്ഷാപതത്തോടെയാണ് പെരുമാറുന്നതെന്ന് എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത്. കോടതി കണ്ണടച്ചു വിധി പറയണം എന്നാണ് ഇവരൊക്കെ പറയുന്നത്. എന്തൊരു വിരോധാഭാസമാണ് ഇവിടെ നടക്കുന്നത്. കോടതിക്കെതിരെ എന്തൊക്കെ വിമര്‍ശങ്ങള്‍ ആണ് അനാവശ്യമായി ഉയരുന്നത്. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അതിലേക്ക് രാഷ്ട്രീയം കൊണ്ടുവരാനാണ് ചിലര്‍ നോക്കുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് നോടൊപ്പം, വിജിലന്‍സ്, ജയില്‍ എന്നീ വകുപ്പുകളുടെ തലപ്പത്തും മാറ്റമുണ്ടായിട്ടുണ്ട്. ഒരാളെ മാത്രമാണ് മാറ്റിയത് എങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് മനസ്സിലാകും.
ഞാന്‍ സിപിഎമ്മോ കോണ്‍ഗ്രസൊ അല്ല ഒരുകാലത്ത് ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ഇല്ല. കോടതിയില്‍ ഇരിക്കുന്ന കേസില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. കോടതി വിധി ദിലീപിന് അനുകൂലമല്ല പ്രതികൂലവും അല്ല.