Latest News

എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് എനിക്ക്; ഭീഷ്മ പര്‍വത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തലുമായി നടൻ ജോജു ജോര്‍ജ്

Malayalilife
എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് എനിക്ക്; ഭീഷ്മ പര്‍വത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തലുമായി നടൻ  ജോജു ജോര്‍ജ്

ജോസഫ് എന്ന ഒറ്റ സിനിമകൊണ്ട് കരിയറെ മാറിമറഞ്ഞ നടനാണ് ജോജു ജോര്‍ജ്. വലിയ കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്നുള്ള ജോജുവില്‍ എത്തി നില്‍ക്കുന്നതും. ഇന്ന് വലിയ പ്രതിഫലം വാങ്ങുന്ന നലയാളി താരങ്ങളില്‍ ഒരാള്‍ കൂടെയാണ് ഈ താരം. എന്നാൽ ഇപ്പോൾ 
അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്.  ജോജു മാധ്യമങ്ങളോട് പുതിയ ചിത്രമായ ‘ഇരട്ട’യുടെ പൂജക്കായി ഇടുക്കിയില്‍ എത്തിയപ്പോഴാണ്  പ്രതികരിച്ചത്.

എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് തനിക്ക്. ഇത്രയും കാലത്തിന് ശേഷം ഇത്രയും വലിയ ഒരു സിനിമ വരികയാണ്. ആദ്യ ദിവസം തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് അത്.പൊളിയായിരിക്കും. ഇന്‍ഡസ്ട്രി പഴയ പോലെ ഉണരും. അങ്ങനെ ഒരു വലിയ സിനിമ തിയേറ്ററിലുണ്ടാക്കാന്‍ പോകുന്ന ഓളം, അത് ഇന്‍ഡസ്ട്രിക്ക് വലിയ ഗുണമാവും. ആദ്യ ദിവസം തന്നെ മുണ്ടക്കയത്ത് പോയി കാണും.

ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ നല്ല സങ്കടമുണ്ട്. ഇത്രയും അടിപൊളി ഒരു പടം വരുമ്പോള്‍ സങ്കടമുണ്ട്. ആള്‍ക്കാര് കാണുന്ന പടങ്ങളില്‍ അഭിനയിക്കണ്ടേ? ഏറ്റവും പ്രതീക്ഷയോട് കൂടി ഇരിക്കുന്ന സിനിമയാണ് എന്നാണ് ജോജു പറയുന്നത്.

ഭീഷ്മ പര്‍വം മാര്‍ച്ച് 3ന് ആണ്  റിലീസ് ചെയ്യുന്നത്.  മമ്മൂട്ടി ചിത്രത്തില്‍ . മൈക്കിള്‍ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, ജിനു ജോസഫ്, ലെന, ശ്രിന്ദ, ഷെബിന്‍ ബെന്‍സണ്‍, ദിലീഷ് പോത്തന്‍, അബു സലീം തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Actor joju george words about bheeshma parvam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES