Latest News

ഞാന്‍ ഒരു പകരക്കാരനായി വന്നതാണ്; സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച ചിത്രമാണ്; മാലിക്കിനെ കുറിച്ച് പറഞ്ഞ് നടൻ ജോജു ജോര്‍ജ്

Malayalilife
topbanner
ഞാന്‍ ഒരു പകരക്കാരനായി വന്നതാണ്; സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച ചിത്രമാണ്;  മാലിക്കിനെ കുറിച്ച്  പറഞ്ഞ് നടൻ  ജോജു ജോര്‍ജ്

ജോസഫ് എന്ന ഒറ്റ സിനിമകൊണ്ട് കരിയറെ മാറിമറഞ്ഞ നടനാണ് ജോജു ജോര്‍ജ്. വലിയ കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്നുള്ള ജോജുവില്‍ എത്തി നില്‍ക്കുന്നതും. ഇന്ന് വലിയ പ്രതിഫലം വാങ്ങുന്ന നലയാളി താരങ്ങളില്‍ ഒരാള്‍ കൂടെയാണ് ഈ താരം. എന്നാൽ ഇപ്പോൾ ലിക് എന്ന സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകം മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് എന്ന ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്.ഒരു പകരക്കാരനായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ബിജുവേട്ടന്റെ(ബിജു മേനോന്‍) ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും ഞാന്‍ വന്ന് അഭിനയിക്കുകയുമായിരുന്നു.

അതുകൊണ്ട് തന്നെ ബാക്കി ഒന്നും എനിക്കറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. ഞാന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു. എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത്,’ ജോജു പറഞ്ഞു.  ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒ.ടി.ടി. റിലീസ് കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.

അതേസമയം നടൻ  ഫഹദ് ഫാസില്‍ മാലികില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  ചിത്രം നിര്‍മിക്കുന്നത് സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ്. ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Actor joju george words about movie malik

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES