മലയാളി പ്രേക്ഷകരുടെ പ്രിയ താരപുത്രനാണ് ഗോകുൽ സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ജോഷി ചിത്രം പാപ്പാൻ പ്രദർശനത്തിന് എത്തിയത്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത് എന്നുള്ള പ്രത്യേകതയുമുണ്ട്. എന്നാൽ ഇപ്പോൾ അച്ഛനെപ്പറ്റിയും സിനിമയെപ്പറ്റിയും ഗോകുൽ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അച്ഛനുമായുള്ള ഓഫ് സ്ക്രീൻ കെമിസ്ട്രി ഓൺ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള തന്റെ പഠനമായിരുന്നു ‘പാപ്പൻ’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അച്ഛന്റെ ശുപാർശ തന്റെ കരിയറിൽ ഉണ്ടായിട്ടില്ല. തന്റെ മറ്റ് സിനിമകൾ കണ്ട ജോഷി സാർ പാപ്പനിലെ കഥാപാത്രത്തിന് താൻ അനുയോജ്യനായിരിക്കുമെന്ന് അച്ഛനെ അറിയിക്കുകയായിരുന്നു. പിന്നീട് കഥ കേട്ട് സിനിമയുടെ ഭാഗമായി മാറിയതാണ് താനെന്നും ഗോകുൽ പറയുന്നു.
ജോഷി സാറിന്റെ ചിത്രമെന്ന് പറഞ്ഞാൽ ആരായാലും അതിന് സമ്മതം പറയുമല്ലോ അങ്ങനെയാണ് താൻ സിനിമയിലേയ്ക് എത്തിയതെന്നും ഗോകുൽ പറഞ്ഞു. അച്ഛൻ്റെ ഒപ്പം നിൽക്കാൻ തനിക്ക് പേടിയുണ്ടായിരുന്നു. എന്നാൽ തങ്ങൾക്കിടയിലെ കെമിസ്ട്രി ഒൺ സ്ക്രിനിൽ അധികം വന്നില്ലെന്നും ഗോകുൽ കൂട്ടിച്ചേർത്തു.