ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ തുറന്നുപറയാറുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ധ്യാൻ പറഞ്ഞതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഈ വർഷത്തെത് എന്നാണ് താരം പറയുന്നത്.
സായാഹ്ന വാർത്തകൾ’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം. മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇതെന്നും ധ്യാൻ പറയുന്നു കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ല.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്. ഒന്നാമത്തെ കാരണം തിയേറ്ററുകൾ ഇല്ലെന്നതും രണ്ടാമത്തെ കാരണം ഈ സിനിമകൾ ഡിസട്രിബ്യൂട്ട് ചെയ്യുന്നത് ലിസ്റ്റിനും രാജുവേട്ടനും ആയിരുന്നു. അവരും ഇവിടുത്തെ മെയിൻസ്ട്രീം പ്രൊഡ്യൂസേഴ്സ് ആണ്.
അതുകൊണ്ട് തന്നെ എല്ലാവരും ഒന്ന് മലയാള സിനിമ ഇറക്കാൻ ഭയപ്പെട്ടു. നാളെ ഓണത്തിന് ഇതുപോലെ കെ.ജി.എഫ് മൂന്നാം ഭാഗമോ അല്ലെങ്കിൽ കെ.ജി.എഫ് പോലെയൊരു സിനിമയോ വന്നാൽ മലയാള സിനിമ റിലീസ് ഇല്ലാത്ത അവസ്ഥ വരും ഭാവിയിൽ എന്നും ധ്യാൻ കൂട്ടിച്ചർത്തു.