മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. അഭിനയം, തിരക്കഥ, സംവിധാനം തുടങ്ങിയ സിനിമയുടെ പല മേഖലകളിലും താരം തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഏറ്റവും അധികം ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തത് അഭിനയിച്ച വ്യക്തി എന്ന ലോക റെക്കോര്‍ഡും ബാലചന്ദ്ര മേനോന് സ്വന്തമാണ്.
മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ചകും ബാലചന്ദ്ര മേനോന്‍ ആയിരുന്നു. അഭിനയ ലോകത്തെക്ക് കൈപിടിച്ച് ശോഭന, കാര്‍ത്തിക, നന്ദിനി ആനി എന്നിങ്ങനെ ഒരുപിടി നായികമാരെ എത്തിച്ചത് ബാലചന്ദ്ര മേനോന്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ നടന്‍ ജയറാമുമൊത്തുള്ള ഒരു സംഭവം തുറന്ന് പറയുകയാണ് താരം. മകന്റെ കല്യാണത്തിന് ജയറാമിനോട് വരണ്ട എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ജയറാമിന്റെ മറുപടിയും പ്രവര്‍ത്തിയും തന്നെ അതിശയിപ്പിച്ചെന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.
ഞാന്‍ ജീവിതത്തില്‍ ചെയ്യുന്നത് ഒന്നും ആരില്‍ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിച്ച് അല്ല. ഇത് ഞാന്‍ എന്റെ ഇമേജ് കൂട്ടാന്‍ വേണ്ടി പറയുന്നതല്ല. ഞാന്‍ ഈ കാര്യത്തില്‍ ഭഗവത് ഗീതയിലെ വചനങ്ങള്‍ ആണ് വിശ്വസിക്കുന്നത്. നമ്മള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്യുക. എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ വരണ്ട എന്നാണു ഞാന്‍ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ സുപ്രധാനമായ സംഭവമാണ് എന്ന് പറഞ്ഞു. അപ്പോള്‍ ജയറാം പറഞ്ഞത്. ഇല്ല സാര്‍ എനിക്ക് അവിടെ വരണം ഞാന്‍ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍, അവിടെ പാര്‍വതിയെയും കൊണ്ട് വന്നിടത്താണ് എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയത്.