Latest News

സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ; ക്ഷമ ചോദിച്ച് അജു വര്‍ഗീസ്

Malayalilife
 സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ; ക്ഷമ ചോദിച്ച് അജു വര്‍ഗീസ്

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാൽ ഇപ്പോൾ സിനിമാ വേതന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നു എന്ന തന്റെ പരാജമര്‍ശം ചര്‍ച്ചയായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. 

അജു വര്‍ഗീസിന്റെ വിശദീകരണ കുറിപ്പ്

‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ‘മാസം ഒന്നുമില്ലെന്നോ’ ആദ്യം പറയും.

ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി.
അഭിമുഖത്തിനിടെ പുതുമുഖ സംവിധായകര്‍ക്ക് പൈസ ഒന്നും കൊടുക്കേണ്ട എന്ന ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് അജു വര്‍ഗീസിന്റെ പരാമര്‍ശം. ‘അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍, ശംഭു അത് നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പൈസ ചോദിക്കില്ല. എനിക്ക് അവിടെ പ്രാധാന്യം സിനിമയാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. പക്ഷെ ഞാന്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ? പിന്നെ ഞാന്‍ നിര്‍മിക്കുമ്പോള്‍ സംവിധായകന് പൈസ കൊടുക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ആദ്യം തന്നെ അയാളോട് പറയും. അതിന് സമ്മതം ആണെങ്കില്‍ മാത്രം മതി സിനിമ ചെയ്യുക. അത് സന്തോഷത്തോടെ വേണം ചെയ്യാന്‍. തയ്യാറല്ലെങ്കില്‍ എനിക്ക് കാശ് വരുന്ന സമയത്ത് സന്തോഷത്തോടെ ചെയ്യാം’. എന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്.

Actor aju varghese apologize about her words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES