Latest News

ഇവന്‍ ഇതുവരെ നന്നായില്ലേ എന്ന് വിനീത് വിചാരിക്കുമോ എന്ന ഭയത്തോടെയാണ് ആ സിനിമയുടെ സെറ്റില്‍ എത്തിയത്; മനസ്സ് തുറന്ന് നടൻ അജു വര്‍ഗീസ്

Malayalilife
ഇവന്‍ ഇതുവരെ നന്നായില്ലേ എന്ന് വിനീത് വിചാരിക്കുമോ എന്ന ഭയത്തോടെയാണ് ആ സിനിമയുടെ സെറ്റില്‍ എത്തിയത്; മനസ്സ് തുറന്ന് നടൻ  അജു വര്‍ഗീസ്

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാല്‍ ഇപ്പോൾ  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ഇവന്‍ ഇതുവരെ നന്നായില്ലേ എന്ന് വിനീത് വിചാരിക്കുമോ എന്ന ഭയത്തോടെയാണ് ചിത്രത്തില്‍ താന്‍ അഭിനയിച്ചത് എന്നാണ് അജു ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ വിനീതാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. വര്‍ഷം പത്തു പന്ത്രണ്ട് കഴിഞ്ഞെങ്കിലും ഇവന്‍ അഭിനയത്തില്‍ ഇതുവരെ നന്നായില്ലേയെന്ന് വിനീത് തന്നെപ്പറ്റി ചിന്തിക്കുമോയെന്ന ഭയത്തിലാണ് താന്‍ ‘ഹൃദയ’ത്തിന്റെ സെറ്റിലെത്തിയത്.
ഓരോ ഷോട്ട് കഴിയുമ്പോഴും എല്ലാവരും മോണിറ്ററില്‍ നോക്കുമ്പോള്‍ താന്‍ വിനീതിന്റെ മുഖത്തു നോക്കും. സെറ്റില്‍ താന്‍ അങ്ങനെ നോക്കി കൊണ്ടിരിക്കുന്ന ഫോട്ടോയും ആരോ എടുത്തിരുന്നു. ജോലി എടുക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധത്തില്‍ സിനിമ ഷൂട്ട് ചെയ്യുന്നതില്‍ അസാമാന്യമായൊരു മികവ് വിനീതിനുണ്ട്.

ഹൃദയം അതിന്റെ വലിയ ഉദാഹരണമാണ്. അതില്‍ അത്ര വലുതല്ലെങ്കിലും ശ്രദ്ധേയമായൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ജനുവരി 21ന് ആണ് ഹൃദയം റിലീസ് ചെയ്യുന്നത്.

Actor aju varghese words about vineeth sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES