Latest News

ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്നു ബോധ്യപ്പെട്ടു; എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും: അജു വര്‍ഗീസ്

Malayalilife
ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്നു ബോധ്യപ്പെട്ടു; എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും: അജു വര്‍ഗീസ്

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാല്‍ ഇപ്പോൾ താരത്തിന്റെ  മിന്നല്‍ മുരളിയിലെയും മേപ്പടിയാനിലെയും ഒക്കെ വ്യത്യസ്ത വേഷങ്ങള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കൂടുതല്‍ സെലക്ടീവായെന്ന് പറയുകയാണ് അജു. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുക എന്നതാണ് തന്നെ സിനിമയോട് കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കമലയിലെ കഥാപാത്രവും പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി. ഞാന്‍ ഭാഗമാകുന്ന കഥാപാത്രത്തിന് സിനിമയില്‍ കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണ്. ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്നു ബോധ്യപ്പെട്ടു. 

സിനിമ തെരഞ്ഞെടുക്കാനുള്ള പുതിയ നിബന്ധനകളും അദ്ദേഹം പങ്കുവെച്ചു. പുതിയ കുറച്ചു നിബന്ധനകള്‍ സ്വയം നടപ്പിലാക്കുന്നെന്ന് ശരിയാണ്. മുഴുനീള കഥാപാത്രമാകുന്ന സിനിമകളുടെ തിരക്കഥകള്‍ പൂര്‍ണമായും വായിക്കുമെന്ന് ഉറപ്പാക്കി. എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നല്‍കാനോ ഇല്ലാത്ത സിനിമകള്‍ വേണ്ടെന്നു വയ്ക്കും. കഥാപാത്രം സിനിമയില്‍ മുഴുനീളം വേണമെന്നു നിര്‍ബന്ധമല്ല; പക്ഷേ, ചെറുതെങ്കിലും ഉള്ളു തൊടുന്ന കഥാപാത്രമാകണം എന്നും താരം പറഞ്ഞു.

Actor aju varghese words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക