മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍ തുറന്ന് പറയുകയാണ്. ഇരുവരും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയെ കുറിച്ച് ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിലാണ് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ്,
എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ !
യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്ബോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് ..
'നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തില്‍ കൂടുന്നോ ? '
ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ....അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ 'പച്ചപ്പ് ' ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം ....
കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!