നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്യുന്ന 'ആട്ട'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം തന്നെ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും കയ്യടി നേടി. ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോക്ടര്‍ അജിത് ജോയ് നിര്‍മ്മിച്ച 'ആട്ടം' ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീര്‍ണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്‌പെന്‍സുകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉള്‍പ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ജനുവരി അ
5, 2024ല്‍ പുറത്തിറങ്ങും.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായവും
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.'കേരള രാജ്യാന്തര മേളയിലും ( ഐഎഫ്എഫ്കെ) ചിത്രം പ്രദര്‍ശിപ്പിക്കും. രണ്ട് ജെ.സി ഡാനിയല്‍ അവാര്‍ഡും 'ആട്ടം' നേടിയിട്ടുണ്ട്.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും, പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും, കളര്‍ ഗ്രേഡിംഗ് ശ്രീക് വാരിയറും നിര്‍വ്വഹിച്ചിരിക്കുന്നു.
അനൂപ് രാജ് എം., പ്രദീപ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ നായരാണ്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടര്‍. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്തും, കലാസംവിധാനം അനീസ് നാടോടിയും നിര്‍വഹിച്ചിരിക്കുന്നു. യെല്ലോടൂത്ത്സിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകള്‍. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു.