Latest News

നിഴലായി കുടെ നടക്കുന്ന ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ ആഘോഷത്തില്‍ നിറഞ്ഞ് മമ്മൂട്ടി കുടുംബം; പ്രിയ ചങ്ങാതിയും മാനേജരുമായ ജോര്‍ജ്ജിന്റെ മകളുടെ വിവാഹ ആഘോഷത്തില്‍ നിറഞ്ഞ് നിന്ന് ദുല്‍ഖറും അമാലുമടക്കം മമ്മൂട്ടി കുടുംബം

Malayalilife
നിഴലായി കുടെ നടക്കുന്ന ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ ആഘോഷത്തില്‍ നിറഞ്ഞ് മമ്മൂട്ടി കുടുംബം; പ്രിയ ചങ്ങാതിയും മാനേജരുമായ ജോര്‍ജ്ജിന്റെ മകളുടെ വിവാഹ ആഘോഷത്തില്‍ നിറഞ്ഞ് നിന്ന് ദുല്‍ഖറും അമാലുമടക്കം മമ്മൂട്ടി കുടുംബം

മ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോര്‍ജ്. മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ എന്ന പോലെയാണ് മമ്മൂട്ടിയ്ക്ക് ജോര്‍ജ്, ജീവിതയാത്രയില്‍ ഉടനീളം കരുതലായി കൂടെയുള്ള സൗഹൃദം. മൂന്നു പതിറ്റാണ്ടായി  തന്റെ കൂടെ നിഴലായി നടക്കുന്ന, പ്രിയപ്പെട്ട ചങ്ങാതിയുടെ കുടുംബത്തിലെ ആഘോഷത്തില്‍ നിറഞ്ഞ് നില്ക്കുന്ന മമ്മൂട്ടി കുടുംബത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ജോര്‍ജിന്റൈ മകള്‍ സിന്ധ്യയുടെ വിവാഹം ആണ് നാളെ. ഇതിന് മുന്നോടിയായി നടന്ന മധുരം വയ്പ്പിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പാല സ്വദേശി അഖിലാണ് സിന്ധ്യയ്ക്ക് വരനായി എത്തുന്നത്. 

സുല്‍ഫത്തിനൊപ്പം കൂട്ടുകാരന്റെ മകള്‍ക്ക് മധുരം നല്‍കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം. മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍, മകള്‍ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേര്‍ന്നിരുന്നു.

രമേഷ് പിഷാരടിയും ഭാര്യയ്ക്ക് ഒപ്പം ചടങ്ങിന് എത്തിച്ചേര്‍ന്നു. ജോര്‍ജിനും ഭാര്യ ഉഷയ്ക്കുമൊപ്പം മക്കളായ സിന്തിയ ജോര്‍ജ്, സില്‍വിയ ജോര്‍ജ് എന്നിവരെയും വീഡിയോയില്‍ കാണാം. മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യാക്കോസ് വീഡിയോ പങ്ക് വച്ച് ആശംസ അറിയിച്ചിട്ടുണ്ട്.

1991 മുതല്‍ മമ്മൂട്ടിയ്ക്ക് ഒപ്പം ജോര്‍ജുണ്ട്. ഐ.വി. ശശി ചിത്രമായ  'നീലഗിരി' എന്ന സിനിമയുടെ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോര്‍ജിന്റെ യാത്ര തുടങ്ങുന്നത്. മമ്മൂട്ടി കുടുംബാംഗം പോലെ കരുതുന്ന ഒരാള്‍ കൂടിയാണ് ജോര്‍ജ്. മൂന്നുവര്‍ഷം മുന്‍പ് 'മാമാങ്കം' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി ജോര്‍ജിനായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയും അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മേക്കപ്പ്മാന്‍ മാത്രമല്ല, മലയാളസിനിമയിലെ ഒരു നിര്‍മാതാവ് കൂടിയാണ് ജോര്‍ജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്‌സിക്യ്ൂട്ടിവ് പ്രൊഡ്യൂസറായിരുന്നു ജോര്‍ജ്.. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Celespot Media (@celespotmedia)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Celespot Media (@celespotmedia)

mammootty producer george daughter wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES