ചെമ്പനീര്‍പ്പൂവിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുന്നയാളാണ് സച്ചിയായി എത്തുന്ന അരുണ്‍ ഒളിമ്പ്യന്‍. സച്ചിയുടെയും രേവതിയുടെയും പ്രണയവും ജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ള കുടുംബപ്രശ്‌നങ്ങളുടെയും എല്ലാം കഥ പറയുന്ന പരമ്പര എല്ലാ ആഴ്ചകളിലും റേറ്റിംഗില്‍ ഒന്നാമതുമാണ്. ഇപ്പോഴിതാ, സീരിയലിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാത്രി ഷൂട്ടിംഗിനിടെ സച്ചിയും അനുജന്‍ ശ്രീകാന്തും ചേട്ടന്‍ സുധിയും തമ്മില്‍ അടിപിടി കൂടുന്നതാണ് രംഗം. കോളറിനു കുത്തിപ്പിടിച്ച് അടികൂടുന്നതിനിടെ ശ്രീകാന്ത് സച്ചിയെ പുറകോട്ടു തള്ളവെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ശ്രീകാന്ത് ശക്തിയോടെ സച്ചിയെ തള്ളിയപ്പോള്‍ ഭാഗ്യത്തിനാണ് ബാലന്‍സ് ചെയ്ത് പോയി നില്‍ക്കാന്‍ കഴിഞ്ഞത്. ഒരിഞ്ചു തെറ്റിയിരുന്നെങ്കില്‍ സച്ചി മറിഞ്ഞ് താഴേക്ക് വീഴുമായിരുന്നു. അതിന്റെ വീഡിയോയാണ് അരുണ്‍ പങ്കുവച്ചത്. കാലിനടിയില്‍ നിന്നും ഞെട്ടലിന്റെ ഒരു പെരുപ്പ് കയറിപ്പോകുന്ന ഒരു വീഡിയോയാണിതെന്ന് നിസംശയം പറയാം.
വീഡിയോ പങ്കുവച്ചുകൊണ്ട് അരുണ്‍ കുറിച്ചത് ഇങ്ങനെയാണ്:
ഷൂട്ടിനിടയില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ദിവസം ആയിരുന്നു ഇന്ന്. 2 നില ബില്‍ഡിങ്ങിന്റെ റൂഫില്‍ ഷൂട്ട് നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി താഴെ വീഴാതെ പിടിച്ചു നിന്നു. പലപ്പോഴും ബിഹൈന്‍ഡ് സീനില്‍ എന്താണ് ആര്‍ട്ടിസ്റ്റിന് നടക്കുന്നത് എന്ന് ആരും അറിയാറില്ല. പല ഫൈറ്റ് സീന്‍ ചെയ്യുമ്പോഴും ഉണ്ടാകുന്ന പരിക്കുകള്‍ പോലും നോക്കാതെ വര്‍ക്ക് ചെയ്യുന്ന ടൈം ഉണ്ടായിട്ടും, ഈ ദിവസം ഇപ്പോഴും കണ്ട് നിന്ന പലര്‍ക്കും പേടിപ്പെടുത്തുന്നതായിരുന്നു
ഞങ്ങള്‍ എത്രയോ റിസ്‌ക്ക് എടുത്തിട്ടാണ് നിങ്ങളെ ചരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും. എല്ലാം ചെയ്യുന്നത് അവസാനം വരുന്ന ബിഹൈന്‍ഡ് സീന്‍ മറക്കാന്‍ പറ്റാത്തവരാണ്. ആക്ടേഴ്സ് ,ഇറ്റ്‌സ് ഔര്‍ എഫേര്‍ട്ട് ആന്‍ഡ് ഹാര്‍ഡ് വര്‍ക്ക് എന്നാണ് അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകരും അവരുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും അധികം പ്രേക്ഷക പ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് ചെമ്പനീര്‍പ്പൂവ്. സച്ചിയുടെയും രേവതിയുടെയും പ്രണയവും ജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ള കുടുംബപ്രശ്‌നങ്ങളുടെയും എല്ലാം കഥ പറയുന്ന പരമ്പര എല്ലാ ആഴ്ചകളിലും റേറ്റിംഗില്‍ ഒന്നാമതുമാണ്. മൂന്ന് ആണ്‍മക്കളില്‍ മൂത്തമകനെ ഏറ്റവും അധികം സ്‌നേഹിക്കുന്ന അമ്മയ്ക്ക് താഴെയുള്ള രണ്ടു മക്കളോട് കാണിക്കുന്ന വേര്‍തിരിവിന്റെ കഥയും ഇതില്‍ പറയുന്നുണ്ട്. സംപ്രേക്ഷണം തുടങ്ങി മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കിലും സച്ചിയും രേവതിയും പ്രിയ താരങ്ങളായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. തമിഴ്‌നാട്ടുകാരിയായ ഗോമതി പ്രിയയാണ് പരമ്പരയിലെ നായികയായ രേവതിയായി ആദ്യം അഭിനയിച്ചിരുന്നത്. 31കാരിയായ നടിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കാന്‍ കഴിഞ്ഞ പരമ്പര കൂടിയായിരുന്നു ഇത്. പിന്നാലെ പരമ്പരയില്‍ നിന്നും ഗോമതിയ്ക്ക് പിന്മാറേണ്ടി വരികയും ചെയ്തു.