ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബമാണ് അംബനിയുടേത്. കോടീശ്വര കുടുബത്തിന്റെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അമ്പാനി കുടുംബത്തിലെ കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ മുകേഷ് അമ്പാനിയുടെ ഭാര്യ നിത അമ്പാനി ഉപയോഗിക്കുന്ന ബാഗിന്റെ വിശേഷവും വിലയാണ് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്.
ലണ്ടനില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ നിത അംബാനിയും നടിമാരായ കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് നിതയുടെ കയ്യിലെ ബാഗ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റെ ബിര്‍കിന്‍ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്‌സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡാണ്. ലോകത്തെ ഏറ്റവും വില കൂടി ബാഗ് എന്ന വിശേഷണവും ബിര്‍കിന് സ്വന്തമാണ്.
ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മിക്കുന്നത്. ഈ തോലില്‍ നിറം നല്‍കുന്നത് സങ്കീര്‍ണമായ പ്രവൃത്തി ആയതിനാല്‍ വര്‍ഷത്തില്‍ രണ്ട് ബിര്‍കിന്‍ ബാഗുകളായിരിക്കും കമ്പനി നിര്‍മിക്കുക. അതുകൊണ്ടു തന്നെ ബാഗ് സ്വന്തമാക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ വേറെയും കടമ്പകളുണ്ട്. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വാങ്ങാന്‍ വരുന്നവര്‍ക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വര്‍ഷവും വില കൂടികൊണ്ടിരിക്കുന്ന ബിര്‍ക്കിന്‍ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ വില 2 കോടി 60 ലക്ഷം രൂപ. കരീന കപൂര്‍, ദീപിക പദുകോണ്‍, സോനം കപൂര്‍ എന്നിവര്‍ക്കും ബിര്‍കിന്‍ ബാഗുകളുണ്ട്. നേരത്തെ മുകേഷ് അമ്പാനിയുടെ മകള്‍ ഇഷ അമ്പാനി ഒരു ചടങ്ങില്‍ ഒട്ടകപക്ഷിയുടെ തുവല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗൗണ്‍ അണിഞ്ഞ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ നീതയുടെ ചീങ്കണ്ണി ബാഗും പ്രശസ്തമാകുന്നത്.