Latest News

മമ്മൂട്ടിക്ക് പിറന്നാൾ 'ഉമ്മ' നൽകി മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

Malayalilife
മമ്മൂട്ടിക്ക് പിറന്നാൾ 'ഉമ്മ' നൽകി  മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ലയാളത്തിന്റെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമ മേഖലയിൽ  സജീവവുമാണ്  താരം. എന്നാൽ ഇന്ന്  മമ്മൂട്ടിക്ക്  പിറന്നാൾ ദിനം കൂടിയാണ്.  താരത്തിന് അറുപത്തിയൊൻപത്  തികയുന്ന ഈ അവസരത്തിൽ നിരവധി ആരാധകരും താരങ്ങളുമാണ് നടന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ താരരാജാവ് നടൻ മോഹൻലാൽ പ്രിയ ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘ഉമ്മ’ നൽകി കൊണ്ടാണ്  പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.  മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന ചിത്രമാണ് പങ്കുവച്ചത്.

‘പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചിരികുന്നത്. താരം പങ്കുവച്ച പിറന്നാൾ സന്ദേശം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.  മോഹൻലാലിന്റെ പിറന്നാൾ പോസ്റ്റിനു താഴെ ആയിരക്കണക്കിന് ആളുകളാണ് പ്രതികരണവുമായി എത്തിയത്.വിഡിയോ സന്ദേശവുമായാണ് നേരത്തെ മോഹൻലാലിന്റെ പിറന്നാളിന്  മമ്മൂട്ടി എത്തിയത്. മോഹൻലാൽ സഹോദരതുല്യനെന്നായിരുന്നു അന്ന് വിഡിയോയിൽ  മമ്മൂട്ടി പറഞ്ഞത്.

 

My dear Ichakka..wish you a Happy Birthday and many more to come...Love you always....God bless

Mohanlal wishes mammooty for her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES