മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം അടുത്തിടെയായിരുന്നു തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് താരം എത്തുന്ന്ത് എന്നതാണ് പുതിയ വിശേഷം. സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് ലൂസിഫര്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. ലൂസിഫറില്‍ വിവേക് ഒബ്റോയിയാണ് വില്ലനായെത്തുന്നത്.
ഇന്ദ്രജിത്ത്, ടൊവിനോ തോമസും എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ വേഷമിടുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഛായാഗ്രഹണം സുജിത്ത് വാസുദേവും സംഗീതം ദീപക് ദേവും കൈകാര്യം ചെയ്യുന്നു.