Latest News

നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള'യുടെ ചിത്രീകരണം പൂര്‍ത്തിയായി; ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി ബാലു വര്‍ഗ്ഗീസും

Malayalilife
 നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള'യുടെ ചിത്രീകരണം പൂര്‍ത്തിയായി; ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍  നിര്‍ണായക കഥാപാത്രമായി ബാലു വര്‍ഗ്ഗീസും

ളൊരുക്കത്തിന് ശേഷം സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പൂർത്തിയായി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗ്ഗീസും ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണയവും വിരഹവും മധുരം കിനിയുന്ന ഓർമ്മകളായി ദൃശ്യവൽക്കരിക്കുന്നു

ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയിൽനിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രൻസ്) 65-ാം വയസ്സിൽ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെൺകുട്ടിയെ അന്വേഷിച്ച് അയാൾ കേരളം മുഴുവനും യാത്ര നടത്തുന്നു

കേരളത്തിന്റെ തെക്കേഅറ്റം മുതൽ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന വ്യക്തികൾ ,സംഭവങ്ങൾ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രണയം പ്രമേയമായി മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

പ്രണയത്തിന് പ്രായം വിലങ്ങുതടിയല്ല എന്നാണ് ഈ ചിത്രം പറയുന്നത്. കെ എസ് ആർ ടി ബസ്സും പ്രൈവറ്റ് ബസ്സും ഓട്ടോറിക്ഷയും സിനിമയിലെ കഥാപാത്രങ്ങളാകുന്നതും മറ്റൊരു പുതുമയാണ്. പ്രണയമാണ് പ്രമേയമെങ്കിലും മലയാള സിനിമയിൽ ആവർത്തിച്ചുവരുന്ന പ്രണയകഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകൻ ഷാനു സമദ് പറഞ്ഞു. തൃശ്ശൂര് നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ബസ്സ് യാത്രയ്ക്കിടയിൽ ഒരു ചെറുപ്പക്കാരനായ സഹയാത്രികനെ (ബാലു വർഗ്ഗീസ്) അബ്ദുള്ളയ്ക്ക് കൂട്ടുകിട്ടുന്നു. പരസ്പരം പരിചയപ്പെട്ടതോടെ അവർ തമ്മിൽ അടുക്കുന്നു. പിന്നീട് അബ്ദുള്ളയുടെ അലീമയെത്തേടിയുള്ള യാത്രയിൽ ആ ചെറുപ്പക്കാരനും കൂടെ കൂടുന്നു. അവരുടെ യാത്ര മനോഹരമായി തമാശയും സസ്‌പെൻസും ത്രില്ലും ഒക്കെയായി ചിത്രീകരിക്കുന്നതാണ് മൊഹബത്തിൻ കുഞ്ഞബ്ദുള്ള സംവിധായകൻ പറഞ്ഞു.

പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രൺജി പണിക്കർ, ലാൽജോസ്, നോബി, ശ്രീജിത്ത് രവി, പ്രേംകുമാർ, ഇടവേള ബാബു, ജെൻസൺ ജോസ്, രാജേഷ് പറവൂർ, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമൽദേവ്, സുബൈർ വയനാട്, സി പി ദേവ്, രചന നാരായണൻകുട്ടി, അഞ്ജലി നായർ, മാലാ പാർവ്വതി, സാവിത്രി ശ്രീധരൻ, സ്‌നേഹാ ദിവാകരൻ, നന്ദന വർമ്മ, വത്സലാ മേനോൻ, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരും അഭിനയിക്കുന്നു.

ബാനർ-ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം-ബേനസീർ, രചന/സംവിധാനം - ഷാനു സമദ്, ഛായാഗ്രഹണം - അൻസൂർ, സംഗീതം - സാജൻ കെ റാം, കോഴിക്കോട് അബൂബക്കർ, എഡിറ്റിങ് - വി ടി ശ്രീജിത്ത്, ഹിഷാം അബ്ദുൾ വഹാബ്, ഗാനരചന- പി കെ ഗോപി, ഷാജഹാൻ ഒരുമനയൂർ, കലാസംവിധാനം - ഷെബീറലി, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, മെയ്‌ക്കപ്പ് - അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ് - അനിൽ പേരാമ്പ്ര. പി ആർ ഒ - പി ആർ സുമേരൻ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - ആന്റണി ഏലൂർ, അഭിലാഷ് പൈങ്ങോട്, സംഘട്ടനം - അഷ്‌റഫ് ഗുരുക്കൾ, നൃത്തം - സഹീർ

Mohabathin Kunjabdulla Shooting has been finished

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES