Latest News

ആരാലും തിരിച്ചറിയാതെ റോഡില്‍ പൊളിച്ചടുക്കി പൂര്‍ണിമയും മഞ്ജുവാര്യരും; മഞ്ജു ഇത്ര സ്റ്റൈലിഷോ എന്ന് ആരാധകര്‍

Malayalilife
ആരാലും തിരിച്ചറിയാതെ റോഡില്‍ പൊളിച്ചടുക്കി പൂര്‍ണിമയും മഞ്ജുവാര്യരും; മഞ്ജു ഇത്ര സ്റ്റൈലിഷോ എന്ന് ആരാധകര്‍

രിടവേളയ്ക്ക് ശേഷം വെളളിത്തിരയിലേക്ക് ശക്തമായ കഥാപാത്രങ്ങളായി മടങ്ങി എത്തിയവരാണ് മഞ്ജുവാര്യരും പൂര്‍ണിമയും. സിനിമയ്ക്കും പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. മഞ്ജുവും പൂര്‍ണിമയും ഒന്നിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ ന്യൂയോര്‍ക്ക് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. പൂര്‍ണിമയാണ് ചിത്രം പങ്കുവച്ചത്.

വലിയൊരു വേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ നായികമാരാണ് പൂര്‍ണിമയും മഞ്ജുവാര്യരും. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കി. വിവാഹത്തിനു ശേഷം വെളളിത്തിരയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ചാനല്‍ പരിപാടികളില്‍ സജീവയായിരുന്നു. ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറസിലൂടെ പൂര്‍ണിമ വെളളിത്തിരയിലേക്ക് തിരിച്ചെത്തി. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും മഞ്ജുവും പൂര്‍ണിമയും സൗഹൃദം നിലനിര്‍ത്തിയിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിരനായികമാര്‍ പലരും സിനിമയില്‍ നിന്നും മാറി നിന്ന അവസരത്തിലും തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് അവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍. 

ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ മഞ്ജുവാര്യര്‍ക്കൊപ്പം അവധി ആഘോഷിച്ചതിന്റെ ഓര്‍മ്മകളാണ് പൂര്‍ണിമ പങ്കുവയ്ക്കുന്നത്. ഇന്നത്തെ ദിവസം എന്റെ ഗാലറിയില്‍ വന്ന ഓര്‍മ്മകള്‍ നോക്കൂ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ചിത്രങ്ങളാണ് ഇത്. ആരെങ്കിലും ഞ്ങ്ങളെ ടൈം മെഷിനീല്‍ ഇടാമോ. എനിക്ക് അവിടേക്ക് തിരികെ പോകണം. നമ്മുടെ ബാഗുകള്‍ പാക്ക് ചെയ്യാന്‍ സമയമായി എം. അഞ്ചുമണിക്കൂറോളം ഒരു പണിയുമില്ലാതെ ന്യൂയോര്‍ക്കിലിരുന്ന ഞങ്ങള്‍ എന്ന കുറിപ്പോടൊയാണ് ചിത്രങ്ങള്‍.  വാ പോകാം എന്നായിരുന്നു മഞ്ജു ചിത്രങ്ങള്‍ക്ക് കൊടുത്ത കമന്റ്. മഞ്ഞ നിറത്തിലെ സ്‌കേര്‍ട്ടും കറുത്ത ടോപ്പും ധരിച്ച്  പൂര്‍ണിമയും മോഡേണ്‍ ലുക്കില്‍ പാന്റും ടീഷര്‍ട്ടും ഡെനീം കോട്ടുമൊക്കെ ധരിച്ച് മഞ്ജവും ചിത്രത്തിലുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹാരിതയില്‍ എടുത്തിരിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Manju warrier and Poornima Indrajith in Newyork

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES