സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ചാറ്റ് ഷോകളിലാണ് മലയാളത്തിലുളളത്. താരങ്ങളുടെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അറിയാനാണ് ആരാധകര്‍ക്ക് എപ്പോഴും താത്പര്യം. ഇത്തരം അഭിമുഖങ്ങളിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ മനസ്സിലുളള കാര്യങ്ങളും അനുഭവങ്ങളും പലപ്പോഴും വ്യക്തമാക്കാറ്. മലയാളത്തിലെ അത്തരം അഭിമുഖ പരിപാടികളില്‍ ഒന്നാണ് മഴവില്‍ മനോരമയിലെ നെവര്‍ ഹാവ് ഐ എന്ന ചാറ്റ് ഷോ. ഷോയില്‍ മമ്മൂക്ക എത്തിയപ്പോഴുളള വിശേഷമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഷോയില്‍ അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. നിരവധി പ്രശസ്ത താരങ്ങള്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തിയ എപ്പിസോഡില്‍ രസകരമായ ചോദ്യങ്ങളായിരുന്നു. ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ? ഉണ്ടെന്നായിരുന്നു ഉത്തരം. ഏതാണെന്ന് ചോദിക്കരുതെന്ന് പ്രത്യേകം താരം എടുത്ത് പറഞ്ഞിരുന്നു. കൂടെ അഭിനയിച്ചവരില്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ സിനിമയില്‍ വരുമ്പോള്‍ തന്നെ ഒരുപാട് പ്രായമായിരുന്നു. അപ്പോ അങ്ങനെ തോന്നുന്ന ആരും ഉണ്ടായിരുന്നില്ല എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ചാര്‌റ് ഷോയിലെ ചോദ്യങ്ങള്‍ക്കുളള മമ്മൂക്കയുടെ രസകരമായ മംറുപടി എല്ലാവരിലും ചിരി പടര്‍ത്തി. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന മമ്മൂക്കയുടെ ഉത്തരം പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയത് സിനിമയോടാണെന്ന് മമ്മൂക്ക വ്യക്തമാക്കുകയായിരുന്നു.
കൈനിറയെ സിനിമകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര, തമിഴില്‍ പേരന്‍പ് എന്നീ സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമകള്‍. മലയാളത്തില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്നീ സിനിമകളുടെ ഷൂട്ടിംഗാണ് പകുതിയായിരിക്കുന്നത്.