രണ്ടാമൂഴം എന്നൊരു ചിത്രം മലയാളത്തിൽ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമായി താനും ഉണ്ടാകുമെന്ന് ഇന്ത്യൻ സിനിമയിലെ കിങ് ഖാൻ ഷാരൂഖ് ഖാൻ. കഴിഞ്ഞ മൂന്ന് വർഷമായി താൻ മഹാഭാരതം വായിക്കുകയാണന്നും അത് തീർച്ചയായും പറയേണ്ടതും ലോകം അറിയേണ്ടതുമായ ഒരു കഥയാണ്. അത് ഒരു സിനിമ ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ എന്റെ കയ്യിൽ അത്രയും പണമില്ല. എന്നാൽ ആരെങ്കിലും അത് ചലച്ചിത്രമാക്കാൻ മുന്നോട്ട് വന്നാൽ താൻ താൽപര്യത്തോടെ സമീപിക്കുമെന്നും ഖാൻ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഖാൻ തന്റെ ആഗ്രഹം തുറന്ന് പറയുന്നത്.
മലയാളത്തിൽ 1000 കോടി ബഡ്ജറ്റിൽ ഒരു സിനിമ ുണ്ടാകുന്നു എന്നത് സന്തോഷമുള്ള ഒരു കാര്യമാണ്. ഏത് ഭാഷയിലും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നത് മേഖലയുടെ വളർച്ചയ്ക്ക് നല്ലതാണെന്ന് അദ്ദേഹം പറയുന്നു. ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായിട്ടാണ് കിങ് ഖാൻ ദുബായ് നഗരത്തിൽ എത്തിയത്. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് കോടി കണക്കിന് ആളുകളാണ് ട്രെയലർകണ്ടത്. ഇത്രയും ഹിറ്റ് പ്രതീക്ഷിച്ചില്ലെന്നും എന്നാൽ ശാരീരിക വിഷമങ്ങളുള്ള ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ അത് ആകാംഷ നിറഞ്ഞ ഒന്നായിരിക്കും എന്നതാണ്.
ഇന്നത്തെ കാലത്ത് ആളുകൾ പുതുമയുള്ള ചിത്രങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. എന്നാൽ വർഷങ്ങളായി നമ്മള സ്‌ക്രീനിൽ കാണുന്നവർ ഇപ്പോൾ മറ്റൊരു രൂപത്തിൽ കാണുന്നതും പിന്നെ ഈ ചിത്രത്തിലെ ഗ്രാഫിക്‌സും തനിക്ക് വെല്ലുവിളികളായിമാറിയെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ നായികമാരായ അനുഷ്‌കയും കത്രീനയും വലിയ സൗഹൃമാണ് എന്നോട് സൂക്ഷിക്കുന്നത് അതുകൊണ്ട് തന്നെ വലിയ സുഹൃത്ത് ബന്ധമാണ് സിനിമയിൽ ഉടനീളം ഉണ്ടായിരുന്നത്. ഒരു ഇന്ചത്യൻ നടൻ എന്ന നിലയിൽ ലോകം അംഗീകരിക്കുന്നതിൽ വളരെ നന്ദിയും സന്തോഷവും ഒക്കെ ഉണ്. ഇന്ത്യൻ കഥകൾ ലോകം കേൾക്കുന്നതിലും അതിന്റെ ഭാഗമാകുന്നതിലും സന്തോഷമാണ്.
എത്ര ആരാധകരും മറ്റ് കാര്യങ്ങളും ഒക്ക ഉണ്ടായാലും ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇന്ന് കാണുന്ന ഈ പദവിയിലെത്തിച്ചത് ആരാധകർ ആണന്നും അത്‌കൊണ്ട് തന്നെ ഒരു സാധാരണക്കാരനായി അവസാനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.