മാധുരി ദീക്ഷിനു എന്നും പ്രായം പതിനെട്ട് എന്നാണ് പരക്കെയുള്ള സംസാരം. വന്‍ ആരാധക വൃന്ദമാണുള്ളത് ചുറ്റും എന്ന കാര്യത്തില്‍ സംശയമെന്നുമില്ല. തകര്‍പ്പന്‍ നൃത്ത രംഗങ്ങളിലൂടെ തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന മാധുരി ഇപ്പോളും ചെറുപ്പമാണ്. നൃത്ത വേദികളിലൂടെ ഇപ്പോളും തന്റെ ചുറുചുറുക്ക് പ്രകടമാക്കാറുണ്ട് മാധുരി. എന്നും തന്റെ നൃത്ത ചുവട് കൊണ്ട് പല വേദികളും കൈയ്യിലെടുത്തു എന്ന് തന്നെ പറയാം. പക്ഷെ ഇന്നുവരെ കേള്‍ക്കാത്ത തരത്തില്‍ വിമര്ശിക്കപ്പെട്ടിരിക്കുകയാണ് മാധുരി ഇപ്പോള്‍
ബോളിവുഡിന്റെ യുവനടന്‍ വരുണ്‍ ധവാന്റെ കൂടെ അവാര്‍ഡ് വേദിയില്‍ ന്യത്തം ചെയ്തതിന് വന്‍ അധിക്ഷേപമാണ് മാധുരി ഇപ്പോള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.ടമ്മ ടമ്മ എന്ന ഗാനത്തിനാണ് ഇവര്‍ ചടുലമായി ചുവടുവച്ചത്. മാധുരി തന്നെ അഭിനയിച്ച പഴയകാല സിനിമയിലെ ഹിറ്റ് നമ്പറാണ് ഈ പാട്ട്. പിന്നീട് വരുണിന്റെ ബദരിനാഥ് കി ദുല്‍ഹനിയ എന്ന എന്ന ചിത്രത്തില്‍ ഇതേ പാട്ടിന്റെ റീമിക്സ് ചെയ്തിരുന്നു.
തു ബേബി എന്ന ഗാനവുമായി വേദിയിലെത്തിയ മാധുരി തനിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ മാധുരിയെ ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടുകൂടിയാണ് ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലും ഈ ഗാനരംഗം ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് ചിലര്‍ വളരെ മോശമായ കമന്റുകളാണ് ഇട്ടത്.അമ്മയും മകനും പോലുണ്ട്, നാണമില്ലേ മാധുരീ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ് ചെയ്യാന്‍ എന്ന തരത്തിലുള്ളവയായിരുന്നു കമന്റുകള്‍. .