മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. മലയാളത്തിൽ ഇന്നും ഓർത്തിരിക്കുന്ന പല ഗാനങ്ങളും മലയാളികൾക്കായി സമ്മാനിച്ച ഗായകനാണ് അദ്ദേഹം. ഭാര്യ ലേഖയെയും മലയാളികൾക്ക് സുപരിചിതയാണ്. ശ്രീകുമാറിനോടൊപ്പം ഇപ്പോഴും ലേഖയും കൂടെ ഉണ്ടാവാറുണ്ട്. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൂട്ടുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഭാര്യയെ അല്ലാതെ വേറൊരാളെ അങ്ങനെ കൊണ്ടുപോവാനാവുമോയെന്നാണ് അവരോട് ഞാന്‍ പറഞ്ഞതെന്നും ശ്രീകുമാർ പണ്ട് മുതലേ വ്യക്തമാക്കിയിരുന്നു,. മാത്രമല്ല സോഷ്യൽ മീഡിയയിലും വൈറലാണ് എം ജി ശ്രീകുമാറിന്റെ പോസ്റ്റുകൾ. ഇപ്പോഴിതാ തന്റെ വിവാഹ വാർഷികത്തെക്കുറിച്ച് എംജി ശ്രീകുമാർ പോസ്റ്റ് ഇട്ടിരിക്കുകയാണ്.
മഴയറിയാതെ, വെയിലറിയാതെ. വര്‍ഷങ്ങള്‍ പോയതറിയാതെ, അമ്മേ മൂകാംബികേ എന്ന ക്യാപ്ഷനോടെയായാണ് എംജി ശ്രീകുമാര്‍ ലേഖയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ചുവന്ന സാരിയുടുത്ത് നിൽക്കുകയാണ് ലേഖ. എന്നാൽ കറുത്ത ഷർട്ടിൽ നല്ല അടിപൊളി വാച്ചും ധരിച്ചാണ് എംജി ശ്രീകുമാർ ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ലേഖ പങ്കുവെച്ച ചിത്രവും വൈറലായിരുന്നു. ചുവന്ന കുഞ്ഞുടുപ്പ് ഇട്ടുകൊണ്ട് ലേഖയും ചുവന്ന ഷർട്ടും മുണ്ടും ധരിച്ച് എംജി ശ്രീകുമാറും ക്യാൻഡിൽ ലൈറ്റ് ഡിന്നർ ആസ്വദിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്‌തത്.
15 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു വിവാഹം. ആയുര്‍വേദ ചികിത്സയ്ക്കായി പോയിരുന്ന സമയത്ത് ഒരു അഭിമുഖം കൊടുത്തിരുന്നു. അന്ന് ഞങ്ങളുടെ ഫോട്ടോയും എടുത്താണ്. എംജി ശ്രീകുമാറും ലേഖയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലായിരുന്നു ക്യാപ്ഷന്‍. അതുകഴിഞ്ഞ് അധികം വൈകാതെയായാണ് വിവാഹം നടന്നതെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു. ലിവിങ്ങ് ടുഗെദർ സമയത്തെക്കുറിച്ച് ഇരുവരും പറഞ്ഞ വാക്കുൾ ഇങ്ങനെ "ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങള്‍ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോള്‍ നമുക്ക് കുറേക്കൂടി പക്വത വരും. ലിവിങ് റ്റുഗദര്‍ ആര്‍ക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങള്‍ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കില്‍ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. അല്ലെങ്കില്‍ കീപ്പ് എന്നായിരിക്കും വിശേഷിപ്പിക്കുക. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്. എനിക്ക് അദ്ദേഹത്തിന്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പോവാനാവില്ലല്ലോ" എന്നായിരുന്നു ലേഖയുടെ മറുപടി.