എം.ജി.ശ്രീകുമാറും ലേഖയും പ്രണയ വിവാഹിതരായവരാണ്. വിവാഹത്തിനു മുൻപ് ഏകദേശം 15 വർഷത്തോളം ലിവിങ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തുകയാണ് എം ജി ശ്രീകുമാർ. ഒപ്പം ആഘോഷിച്ച ഒരു വീഡിയോയും. അതിൽ കണ്മണി എന്നാണ് ശ്രീകുമാർ ഭാര്യ ലേഖയെ വിളിക്കുന്നത്. അതും ആരാധകർ ശ്രദ്ധിച്ചു. അതോടൊപ്പം പരസ്പരം കേക്ക് വായിൽ വച്ച് കൊടുക്കുന്നതും കാണാം. അവസാനം ഇരുവരും കെട്ടിപിടിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മകൾ ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ലേഖയെ ചിത്രങ്ങളിൽ കാണാനാകും. ശിൽപ തിരിച്ച് ലേഖയെയും ചുംബിക്കുന്നു. ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ചിത്രങ്ങൾ ഇതിൺനാടകം വൈറലായികഴിഞ്ഞു. അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ ശ്രീകുമാർ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം.