Latest News

ഉഷ ഉതുപ്പിന്റെ സംഗിതത്തില്‍ മാസ് ഗാനം; ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍ ടൈറ്റില്‍ ട്രാക്കിന്റെ പ്രൊമോ പുറത്ത്

Malayalilife
 ഉഷ ഉതുപ്പിന്റെ സംഗിതത്തില്‍ മാസ് ഗാനം; ദുല്‍ഖര്‍ സല്‍മാന്‍-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍ ടൈറ്റില്‍ ട്രാക്കിന്റെ പ്രൊമോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍'ന്റെ ടൈറ്റില്‍ ട്രാക്ക് പ്രൊമോ പുറത്തുവിട്ടു. വിനായക് ശശികുമാര്‍ വരികള്‍ രചിച്ച ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം. ഗാനത്തിന്റെ ഫുള്‍ വീഡിയോ ജൂലൈ 28 ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യും. 

സിതാര എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബര്‍ 7ന് തീയേറ്ററുകളിലെത്തും.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന 'ലക്കി ഭാസ്‌കര്‍'ല്‍ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ്  ദൃശ്യാവിഷ്‌ക്കരിക്കുന്നത്. ബാസ്ഖര്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. 

'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. 

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍'ന്റെ ടൈറ്റില്‍ ട്രാക്ക് പ്രൊമോ പുറത്തുവിട്ടു. വിനായക് ശശികുമാര്‍ വരികള്‍ രചിച്ച ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം. ഗാനത്തിന്റെ ഫുള്‍ വീഡിയോ ജൂലൈ 28 ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യും. സിതാര എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബര്‍ 7ന് തീയേറ്ററുകളിലെത്തും.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന 'ലക്കി ഭാസ്‌കര്‍'ല്‍ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ്  ദൃശ്യാവിഷ്‌ക്കരിക്കുന്നത്. ബാസ്ഖര്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. 

'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. 

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.

Lucky Baskhar Title Track Promo Malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES