Latest News

നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത് ഇക്കാരണത്താല്‍; മീശമാധവന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രതിസന്ധിയെക്കിറിച്ച് തുറന്നു പറഞ്ഞ് ലാല്‍ജോസ്

Malayalilife
നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത് ഇക്കാരണത്താല്‍; മീശമാധവന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രതിസന്ധിയെക്കിറിച്ച് തുറന്നു പറഞ്ഞ് ലാല്‍ജോസ്

ദിലീപിന്റെയും പങ്കാളി കാവ്യയുടെയും സിനിമാ ജീവിതത്തിലെ എക്കാലത്തെയും ഹിറ്റാണ് മീശമാധവന്‍. ദിലീപ്-കാവ്യ ഭാഗ്യ ജോഡികള്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞത് ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, തെങ്കാശിപ്പട്ടണം, തിളക്കം തുടങ്ങിയ ഹിറ്റു ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മികച്ച ജോഡികളായി ഇവര്‍ മാറുകയായിരുന്നു. ഇരുവരുടെയും സിനിമാ ജീവിതത്തിലെ നാഴികക്കല്ല് എന്നു പറയാവുന്ന ചിത്രമാണ് മീശമാധന്‍.  ചേക്കിലെ കളളന്റെ കഥ പറയുന്ന ലാല്‍ജോസ് ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങളും തമാശതകളുമെല്ലാം ചിത്രത്തിലെ താരങ്ങള്‍ അഭിമുഖങ്ങളിലും മറ്റു വേദികളിലുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങി ചിരി വമ്ബന്‍മാര്‍ ഒന്നിച്ച ഈ ചിത്രത്തില്‍ വില്ലനായത് ഇന്ദ്രജിത്ത് ആയിരുന്നു. മീശമാധവന്റെ ചിത്രീകരണ സമയത്തെ പ്രതിസന്ധികളെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 
 
ഒരുപാട് പ്രശ്‌നങ്ങളിലൂടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് മീശമാധവനെന്ന് ലാല്‍ജോസ് തുറന്നു പറയുന്നു. ദിലീപിനെ നിര്‍മാതാക്കളുടെ സംഘടന രണ്ടുവര്‍ഷം വിലക്ക് ഏര്‍പ്പെടുത്തുന്നത് മീശമാധവന്റെ ചിത്രീകരണം തുടങ്ങുന്ന സമയത്താണ്. ഒരു സ്വകാര്യ  ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മീശമാധവനിലെ അറിയാക്കഥകള്‍ താരം തുറന്നു പറയുന്നത്.മീശമാധവനില്‍ കുട്ടിക്കാലത്തുനിന്നും സിനിമ തുടങ്ങാമെന്ന് തീരുമാനിക്കുന്നത് തെങ്കാശിപ്പട്ടണത്തില്‍ നിന്നുമാണ്. മീശമാധവന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മീശമാധവന്‍ കൂടാതെ അന്ന് കാവ്യ മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിങിന് വിടണമെന്ന് അവര്‍ വാശിപിടിച്ചു. അങ്ങനെ ഈ സിനിമയുടെ ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായയെന്നും ലാല്‍ ജോസ് പറയുന്നു. 

അതു കൂടാതെ ദിലീപ് കാരണവും ഷൂട്ടിങില്‍ പ്രതിസന്ധി ഉണ്ടായതായി ലാല്‍ ജോസ് പറയുന്നു.മീശമാധവന്റെ ഷൂട്ടിങിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ് കേസുകൊടുക്കുന്നത്. തുടര്‍ന്ന് ആ നിര്‍മാതാവ് അറസ്റ്റിലായി. അറസ്റ്റ് ചെയ്തത് ശനിയാഴ്ചയായതുകൊണ്ട് ഒരുദിവസം ലോക്കപ്പില്‍ കിടക്കേണ്ടി വന്നു. അവര്‍ അതു വലിയ പ്രശ്‌നമാക്കി. അവസാനം വാദി പ്രതിയായി. അങ്ങനെ നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ രണ്ടുവര്‍ഷം വിലക്കുകയും ചെയ്തു. മുന്‍പും മീശമാധവന്റ സെറ്റിലെ തമാശകളെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും ചിത്രത്തിലെ താരങ്ങള്‍ അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ദിലീപ് കാവ്യയെ പറ്റിച്ച കഥയാണ് ഏറെയും പ്രേക്ഷകര്‍ക്ക് അറിയാവുന്നത്. ലാല്‍ ജോസിന്റെ തുറന്നു പറച്ചില്‍ കേട്ട ഞെട്ടിയിരിക്കയാണ് സിനിമാ ആരാധകര്‍. സൂപ്പര്‍ ഹിറ്റിനു പിന്നില്‍ ഇത്രയധികം പ്രതിസന്ധികള്‍ ഉണ്ടായിരുന്നോ എന്നാണ് പ്രേക്ഷകര്‍ അമ്പരക്കുന്നത്. 
 

Read more topics: # Lal Jose,# Dileep,# Meeshamadhavan,# producers
Lal jose says abount an incident in MeeshaMadhavan shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES