അനിയത്തി പ്രാവിലെയും നിറത്തിലെയും ചോക്ലേറ്റ് ഹീറോ ആയി തിളങ്ങിയ ചാക്കോച്ചന്‍ ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത താരജോടികളാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ താരത്തിന് മികച്ച് സ്വീകരാര്യതയാണ് ലഭിച്ചത്. നിറത്തിലൂടെയും മയില്‍പ്പീലിക്കാവിലൂടെയും ചോക്ലേറ്റ് നായകനായി തിളങ്ങി നിന്ന താരത്തിന് ധാരാളം ആരാധകരാണ് ഉളളത്. ഇന്നും ഒരു മാറ്റവുമില്ലാതെ ആ യുവത്വവും ചുറുചുറുക്കുമായാണ് താരം വെളളിത്തിരയിലെത്തുന്നത്. മമ്മൂക്കയെ കഴിഞ്ഞാല്‍ പ്രായം കൂടുംതോറും ചെറുപ്പമായി വരുന്ന മറ്റൊരു നടന്‍ ചാക്കോച്ചനാണെന്നു പറയാം. തുടക്കം പ്രണയനായകനായിട്ടാണെങ്കിലും പിന്നീടാണ് വില്ലത്തരത്തിലേക്ക് തിരിഞ്ഞത്. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രണയനായകനായി നിറഞ്ഞുനിന്ന താരം ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംഷ. സിനിമയിലെ റൊമാന്റിക് ഹീറോ ആയി തിളങ്ങി നിന്ന സമയത്ത് നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ചാക്കോച്ചനെ തേടി എത്തിയത്. എന്നാല്‍ പ്രിയയുമായി പ്രണയത്തിലായിരുന്ന ചാക്കോച്ചന്‍ സിനിമയില്‍ എത്തി അധികം വൈകാതെ വിവാഹിതനാകുകയും ചെയ്തു. അന്ന് എല്ലാവിധ സപ്പോര്‍ട്ടും നല്‍കി പ്രിയ ചാക്കോച്ചനൊപ്പമുണ്ട്. ഇവരുടെ 14 ാമത്തെ വിവാഹവാര്‍ഷികമാണ് ഇന്ന്. വിവാഹവാര്‍ഷികം ആണെന്ന് പറഞ്ഞു കൊണ്ട് ചാക്കോച്ചന്‍ ഭാര്യയോടൊപ്പമുളള ചിത്രവും ഒരു കുറിപ്പും പങ്കുവച്ചിരിക്കയാണ്.
2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. നര്‍മ്മത്തിലൂടെയാണ് വിവാഹ വാര്‍ഷിക വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. '14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' എന്നാണ് ചാക്കോച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. തമാശ കലര്‍ത്തി വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ചെങ്കിലും പ്രിയ ആണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് താരത്തിന്റെ വാക്കുകള്‍. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്‌പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി പറയാനും മറന്നില്ല. പ്രണയിച്ച് വിവാഹിതരായ ഇരുവരും മാതൃകാ ദാമ്പത്യം നയിക്കുന്നവരാണ്. സോഷ്യല്‍ മീഡിയില്‍ താരം പങ്കുവച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗിലും ആര്‍ക്കിടെക്ചറിലുമൊക്കെയാണ് പ്രിയയ്ക്ക് താല്‍പര്യമെന്ന് നേരത്തെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു. പ്രിയയുടെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലനാവാറുണ്ട്. ചാക്കോച്ചനോടൊപ്പം സെറ്റിലേക്കെത്തുന്ന പ്രിയ നല്ലൊരു കുക്കാണെന്നും ഭക്ഷണപ്രിയയാണെന്നും സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്.