മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന് നാളെ നാല്‍പ്പത്തി രണ്ടാം ജന്മദിനം. താരങ്ങളുടെ ജന്മദിനത്തില്‍ ആരാധകര്‍ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാറുണ്ട്. എന്നാല്‍ ചാക്കോച്ചന്റെ പിറന്നാളിന് ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും ഒരുക്കുന്ന അടിപ്പൊളി സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അനിയത്തിപ്രാവിലൂടെയും നിറത്തിലൂടെയും മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയി മാറിയ ചാക്കോച്ചന് ആരാധകരേറെയാണ്. മഴവില്ലിലെയും മയില്‍പീലിക്കാവിലെയും നായകനായ ചക്കോച്ചന്‍ തനിക്ക് സീരിയസ് വേഷങ്ങളും വഴങ്ങുമെന്ന് ടേക്ക് ഓഫ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ കാട്ടിത്തന്നിരുന്നു. നാളെ ചക്കോച്ചന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍
ഇത്തവണ വ്യത്യസ്തമായ ഒരു പിറന്നാള്‍ ആഘോഷമാണ് ആരാധകര്‍ ഒരുക്കുന്നത്.നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്‌സ് നല്‍കുന്നത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്സ്. പതിവ് പോലെ രക്ത ദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദര്‍ശനം എന്നീ പരിപാടികള്‍ക്കു പുറമെ ചാക്കോച്ചന്‍ ജനിച്ച ദിവസം ആയ നവംബര്‍ 2നി കേരളത്തില്‍ അങ്ങോളം ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനയ്ക്കും ഒരു സ്വര്‍ണസമ്മാനം നല്‍കണം എന്ന് തീരുമാനിക്കുകയായിരുന്നു എന്നു സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
ഇതുകൂടാതെ ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് രക്തദാന ക്യാംപും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. രക്തദാനം സംഘടിപ്പിക്കുന്നതിനെ ലൈവിലെത്തി ചാക്കോച്ചന്‍ അഭിനന്ദനം അറിയിച്ചിരുന്നു.