വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി കീര്‍ത്തി സുരേഷിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. വിജയ്‌യോടൊപ്പം കീര്‍ത്തി അഭിനയിച്ച ഒരു ചിത്രം നവമാദ്ധ്യമങ്ങളില്‍ വന്നത് ഇപ്പോള്‍ വൈറലാകുന്നതാണ് പ്രതിഷേധത്തിന് കാരണം. സോഫയില്‍ ഇരിക്കുന്ന കീര്‍ത്തി നിലത്തിരിക്കുന്ന വിജയ്‌യുടെ കാലില്‍ ചവിട്ടിയിരിക്കുന്നതാണ് ചിത്രം. തലൈവരുടെ കാലില്‍ ഒരു നടി ചവിട്ടുന്നത് ധിക്കാരമായി ആരാധകര്‍ വിലയിരുത്തി. ഇത് വലിയ കുറ്റകരമാണെന്ന് പ്രതികരിച്ചാണ് വിജയ് ആരാധകരുടെ പ്രകടനം. യൂണിറ്റംഗങ്ങളുടെ അനുമതി കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ആരോ പ്രചരിപ്പിച്ചതാണ് ഈ ചിത്രം.
അമേരിക്ക പ്രധാന ലൊക്കേഷനായി മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ്-കീര്‍ത്തി ചിത്രം സര്‍ക്കാരിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയെന്നാണ് കരുതുന്നത്. നേരത്തേതന്നെ ഈ ചിത്രം വൈറലായെങ്കിലും ഇപ്പോഴും വിജയ് ആരാധകര്‍ ഇത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രതിഷേധിക്കുകയാണ്.
നടികര്‍ തിലകത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ വന്‍ വിജയത്തിലെത്തി നില്‍ക്കെ നിരവധി ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിനെ തേടിയെത്തിയത്. ഈ ചിത്രത്തിന് പുറമേ വിശാലിനൊപ്പം ചണ്ഡക്കോഴി-2, വിക്രമിനൊപ്പം സാമി-2ലും അഭിനയിച്ചുവരികയാണ് കീര്‍ത്തി.