Latest News

90 കിലോയില്‍നിന്ന് 72 ലേക്ക്; പുതിയ ചിത്രമായ'ചന്തു ചാമ്പ്യനാകാന്‍' നടത്തിയ കഠിനപരിശ്രമത്തിന്റെ മേക്കോവര്‍ വീഡിയോയുമായി കാര്‍ത്തിക് ആര്യന്‍ 

Malayalilife
 90 കിലോയില്‍നിന്ന് 72 ലേക്ക്; പുതിയ ചിത്രമായ'ചന്തു ചാമ്പ്യനാകാന്‍' നടത്തിയ കഠിനപരിശ്രമത്തിന്റെ മേക്കോവര്‍ വീഡിയോയുമായി കാര്‍ത്തിക് ആര്യന്‍ 

ബോളിവുഡിലെ യുവതാരങ്ങളുടെ നിരയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍ തന്റെ പുതിയ ചിത്രത്തിനുവേണ്ടി 90 കിലോയില്‍നിന്ന് 72 കിലോയായി ശരീര ഭാരം കുറച്ച നടന്റെ വിഡീയോ ആണ് ശ്രദ്ധേയമാകുന്നത്.

ചന്തു ചാമ്പ്യന്‍' ചിത്രത്തിനുവേണ്ടിയാണ് കാര്‍ത്തിക് ശരീര ഭാരം കുറച്ചത്. കാര്‍ത്തിക് ആര്യനെന്ന് തിരിച്ചറിയാനാകാത്ത വിധമായിരുന്നു ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവര്‍. ആരെയും അതിശയിപ്പിക്കുന്ന ഫിസിക്കല്‍ ട്രെയിനിങ്ങിലൂടെയും ഡയറ്റില്‍ മാറ്റം വരുത്തിയുമാണ് നടന്‍ ശരീര ഭാരം കുറച്ചത്. ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടി നടത്തിയ കഠിനപരിശ്രമത്തിന്റെ വീഡിയോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്ത്യയുടെ ആദ്യ പാരാലിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ മുരളീകാന്ത് പെട്കറെയാണ് കാര്‍ത്തിക് ആര്യന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനുവേണ്ടിയായിരുന്നു താരത്തിന്റെ രൂപമാറ്റം. കാര്‍ത്തിക്കിന്റെ ശരീരത്തില്‍ 39 ശതമാനം ബോഡി ഫാറ്റുണ്ടായിരുന്നു. ഒന്നരവര്‍ഷം കൊണ്ട് സ്റ്റെറോയിഡുകള്‍ ഒന്നുമില്ലാതെ ബോഡി ഫാറ്റ് 7 ശതമാനം മാത്രമാക്കി കുറച്ചു.

14 മാസങ്ങളാണ് താരം വര്‍ക്കൗട്ട് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. ബോക്‌സിങ് പരിശീലിക്കുകയും, ഡയറ്റില്‍ മാറ്റം വരത്തുകയും ചെയ്തു. മധുരം കഴിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പുതിയ ചിത്രത്തിനുവേണ്ടി കാര്‍ത്തിക് നടത്തിയ കഠിനപരിശ്രമം ഫലം കണ്ടുവെന്നുതന്നെ പറയേണ്ടിവരും. ചിത്രത്തിന്റെ ട്രെയിലറിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KARTIK AARYAN (@kartikaaryan)

Kartik Aaryan makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES