ലക്ഷക്കണക്കിന് യുവാക്കളുടെ ഇഷ്ടതാരമാണ് കാര്‍ത്തിക് ആര്യന്. ബോളിവുഡിന്റെ പ്രിയതാരത്തെ കാണാനും ഫൊട്ടോയെടുക്കാനും എന്നും ആരാധകരുടെ തിരക്കാണ്.ഇപ്പോളിതാ കാര്‍ത്തിക് ആര്യനെ കാണാന്‍ മുംബയ്യിലെ വീട്ടില്‍ എത്തിയ കടുത്ത ആരാധകനാണ് സോഷ്യല്‍ മീഡിയയിലെ താരം. 9 ദിവസം കൊണ്ട് ആയിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ഝാന്‍സിയില്‍ നിന്നു മുംബയിലേക്കു ഈ ആരാധകര്‍ എത്തിയത്.
ഇത്രയും ദൂരം തന്നെ കാണാന്‍ ആരാധകന് സൈക്കിളില്‍ എത്തിയത് അറിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കാര്‍ത്തിക് ആര്യന് ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. ആരാധകനോട് വിശേഷങ്ങള്‍ തിരക്കിയ താരം ഹസ്തദാനം ചെയ്യുകയും തന്നെ കാണാന്‍ എത്തിയതിന് നന്ദി അറിയിക്കുകയും ചെയ്തു.
കാര്‍ത്തികിനെ കണ്ടതും ഓടിച്ചെന്ന് കാലില്‍ തൊട്ടു. കുടിക്കാന്‍ വെള്ളം തരട്ടെയെന്നായിരുന്നു കാര്‍ത്തികിന്റെ സ്നേഹപൂര്‍വമുള്ള ആദ്യ ചോദ്യം. എന്നാലും ഝാന്‍സിയില്‍ നിന്ന് ഇവിടെ വരെ ഈ സൈക്കിളില്‍ എങ്ങനെയെത്തിയെന്ന് അദ്ഭുതത്തോടെ താരം അന്വേഷിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളെടുത്ത് സന്തോഷമായാണ് ആരാധകനെ കാര്‍ത്തിക് യാത്രയാക്കിയത്. കാര്‍ത്തിക് എത്ര സ്നേഹത്തോടെയാണ് പെരുമാറിയതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു. ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നുവെന്നാണ് മറ്റു ചിലര്‍ പ്രതികരിച്ചത്.
കിയാര അദ്വാനിയുമൊത്ത് അഭിനയിച്ച 'സത്യപ്രേം കി കഥ'യാണ് കാര്ത്തികിന്റേതായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. 'ചദു ചാംപ്യന്‍' ചിത്രീകരണം പൂര്‍ത്തിയായി. കബീര്‍ ഖാന് ചിത്രം ജൂണിലാകും റിലീസിനെത്തുക. ആഷിഖി -3യും കാര്ത്തികിന്റേതായി ഇനി ഇറങ്ങാനുണ്ട്.
അതേസമയം ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിന്റെ ജോലിയിലാണ് കാര്‍ത്തിക് ആര്യന് ഇപ്പോള്‍. ചിത്രത്തിനായി ഒരുവര്‍ഷത്തോളമായി താന്‍ പഞ്ചസാര ഒഴിവാക്കിയെന്ന് താരം അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.