പ്രായം കുറഞ്ഞ് ചെറുപ്പക്കാരനായി കമല്‍ഹാസന്‍; ഒപ്പം ചിമ്പുവും അഭിരാമിയും; മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത്

Malayalilife
topbanner
പ്രായം കുറഞ്ഞ് ചെറുപ്പക്കാരനായി കമല്‍ഹാസന്‍; ഒപ്പം ചിമ്പുവും അഭിരാമിയും; മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത്

ണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ  ലൊക്കേഷനില്‍ ചിത്രം സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ദില്ലി എയ്റോസിറ്റിയിലെ സങ്കട് മോചന്‍ ഹനുമാന്‍ മന്ദിറില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിമ്പു, നാസര്‍, അഭിരാമി, വൈയാപുരി തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം.

കമല്‍ഹാസന്‍ നായകനായ സത്യ എന്ന ചിത്രത്തിലെ ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നു തഗ് ലൈഫിലെ രൂപമെന്ന് ചിത്രം കണ്ട് ആരാധകര്‍ പങ്ക് വക്കുന്നത്.അഭിരാമിയെ കണ്ടാല്‍ വിരുമാണ്ടിയിലെപ്പോലെ തന്നെയുണ്ടെന്ന് ആരാധകര്‍. ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ തഗ് ലൈഫില്‍ അവതരിപ്പിക്കുന്നത്. 

മൂന്നര പതിറ്റാണ്ടിനുശേഷം മണിരത്‌നവും കമല്‍ഹാസനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. തഗ് ലൈഫ് നായകന്റെ സീക്വല്‍ ആണോ എന്ന ചേദ്യവും ഉയരുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജുജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Read more topics: # തഗ് ലൈഫ്
Kamal Haasan Silambarasans Thug Life location

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES