മണിരത്നം - കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്‌ഡേറ്റ് മലയാളികള്‍ക്ക് ആവേശം നല്്കുന്ന ഒന്നാണ്.മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്നു ഒഫീഷ്യല്‍ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണല്‍ അവാര്‍ഡും, സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോര്‍ജും തഗ് ലൈഫിലെ ഒരു പ്രധാന റോളില്‍ എത്തുന്നു.
ഈ മാസം 20 ന് ജോജു Thuglife ല്‍ ജോയിന്‍ ചെയ്യും. ജോജുവിന്റെ ആദ്യ സംവിധാന ചിത്രം പണിയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയത്തിന് ശേഷം ആണ് ജോജു തഗ് ലൈഫില്‍ ജോയിന്‍ ചെയ്യുന്നത്
ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പുതിയ ചിത്രം തഗ് ലൈഫ്, എക്കാലത്തെയും ക്ലാസിക് ചിത്രം 'നായകന്‍' ഇറങ്ങി 35 വര്‍ഷങ്ങള്‍ക്ക് ശേഷം, മണിരത്നത്തിന്റെ ഫ്രെയ്മില്‍ കമല്‍ഹാസന്‍ മടങ്ങിയെത്തുന്ന ഒന്നാണ്.'രംഗരായ സത്യവേല്‍നായകന്‍' എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. ഉലകനായകന്റെ ഇതുവരെ കാണാത്ത രൂപഭാവവും ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.
ജോജു ജോര്‍ജ്ജ് സംവിധാനം നിര്‍വഹിക്കുന്ന തന്റെ ആദ്യ ചിത്രമായ 'പണി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്തിന് ശേഷമാണ് ഉലകനായകന്‍-മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നത്. ജോജു ജോര്‍ജ്ജിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരിക്കും തഗ് ലൈഫ് എന്ന് നിസ്സംശയം പറയാം. ഗ്യാങ്സ്റ്റര്‍ ചിത്രമോ, ആക്ഷന്‍ ചിത്രമോ, പിരീയോഡിക് ചിത്രമോ അതോ ഇത് മൂന്നും ചേര്‍ന്ന ബ്രഹ്മാണ്ഡചിത്രമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മണിരത്‌നത്തിനൊപ്പം സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും ചിത്രത്തിലും ഒരുമിക്കുന്നു. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.