പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കല്‍ക്കി 2898 എഡി'. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ നാഗ് അശ്വിന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.
'കാശി' അഥവാ 'വാരണാസി' പശ്ചാത്തലമാക്കി ഗം?ഗ നദിയുടെ സമീപത്തായ് ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി' മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് 'കാശി', രണ്ടാമത്തെത് 'കോംപ്ലക്‌സ്', മൂന്നാമത്തെത് 'ശംഭാള'.
തങ്ങള്‍ക്ക് ആവശ്യമായ വെള്ളവും വിഭവവും ഗം?ഗ നദി നല്‍കും എന്ന പ്രതീക്ഷിയില്‍ ലോകത്തുള്ള മനുഷ്യരെല്ലാം 'കാശി'യിലേക്ക് കൃഷിയും കച്ചവടവും ചെയ്യാനായ് എത്തുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായ് ?നദി വറ്റുന്നതോടെ ദാരിദ്ര്യം അവരെ വലിഞ്ഞുമുറുക്കുന്നു. പ്രതിസന്ധിയിലായ മനുഷ്യര്‍ നിലനില്‍പ്പിനായ് കൊള്ളയടിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഇത്തരത്തില്‍ മനുഷ്യര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ക്ക് പ്രതീക്ഷ പകരുന്ന വിധത്തില്‍ ഇന്‍വേര്‍ട്ടഡ് പിരമിഡിന്റെ രൂപത്തില്‍ ആകാശം തൊട്ട് നില്‍ക്കുന്ന ഒരു പാരഡൈസ് അപ്രതീക്ഷിതമായ് പ്രത്യക്ഷപ്പെടുന്നത്. 'കോംപ്ലക്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന പാരഡൈസ് വിഭവങ്ങളാല്‍ സമൃദമാണ്. നരകത്തിന് സമാനമായ് ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് സ്വര്‍ഗ്ഗത്തോടെ ചേര്‍ന്നുനില്‍ക്കുന്ന 'കോംപ്ലക്‌സ്' വന്നെത്തുന്നതോടെ കാശിയിലെ മനുഷ്യര്‍ 'കോംപ്ലക്‌സ്'ല്‍ ആകൃഷ്ടരാവുന്നു. തുടര്‍ന്ന് 'കോംപ്ലക്‌സ്'ലെ ആളുകള്‍ക്ക് വേണ്ടി അടിമകളെ പോലെ പണിയെടുക്കുന്നു.
ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്ക് കടക്കാന്‍ മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങളാണ് 'കല്‍ക്കി 2898 എഡി'യില്‍ പ്രധാനമായും ദൃശ്യാവിഷ്‌കരിക്കുന്നത്. ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന 'കാശി'ക്കും രണ്ടാമത്തെ ലോകമായ 'കോംപ്ലക്‌സ്'നും ശേഷമാണ് മൂന്നാമത്തെ ലോകമായ 'ശംഭാള'യെ കുറിച്ച് പരാമര്‍ശിക്കുന്നത്. അമാനുഷികര്‍ വസിക്കുന്ന 'ശംഭാള' മറ്റ് രണ്ട് ലോകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ടിബറ്റന്‍ സംസ്‌കാരത്തിലെ 'ഷാംഗ്രി-ലാ'എന്ന സങ്കല്‍പത്തിന് സമാനമായ ലോകമാണ് ശംഭാള എന്നാണ് സംവിധായകന്‍ പറയുന്നത്. 'കോംപ്ലക്‌സ്'ലെ ആളുകള്‍ക്ക് അടിമപ്പെട്ടുപോയ കാശിയിലെ മനുഷ്യര്‍ തങ്ങളെ രക്ഷിക്കാന്‍ 'ശംഭാള'യില്‍ നിന്ന് കല്‍ക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്.
പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രത്തിനായ് വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
റിലീസ് ട്രെയിലര്‍ പുറത്തു, ചിത്രം ജൂണ്‍ 27ന് റിലീസ്...
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. ട്രെയിലര്‍ കൂടെ റിലീസ് ചെയ്തതോടെ വലിയ പ്രതീക്ഷയോടെയാണ് ഈ ഇതിഹാസ ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കല്‍ക്കി 2898 എഡി' പറയുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് 'കോംപ്ലക്‌സ്' അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളില്‍ ട്രെയിലര്‍ ലഭ്യമാണ്.
പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ഹാസന്‍, ദിഷാ പടാനി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണാണ് കൈകാര്യം ചെയ്യുന്നത്. 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്‌കിന്‍' എന്ന കഥാപാത്രമായ് കമല്‍ഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്‌സി'യായി ദിഷാ പടാനിയും വേഷമിടുന്നു. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് 'കല്‍ക്കി 2898 എഡി'. ?മികച്ച പശ്ചാത്തല സം?ഗീതംത്തോടൊപ്പം ?ഗംഭീര വിഎഫ്എക്സും നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. പിആര്‍ഒ: ശബരി.