Latest News

ജാനകി എന്ന പേരിനെന്താ കുഴപ്പം?'; ജെഎസ്‌കെ വിവാദത്തില്‍ സെന്‍സര്‍ ബോഡിനോട് ഹൈക്കോടതി;നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാമെന്ന്: രഞ്ജി പണിക്കര്‍

Malayalilife
 ജാനകി എന്ന പേരിനെന്താ കുഴപ്പം?'; ജെഎസ്‌കെ വിവാദത്തില്‍ സെന്‍സര്‍ ബോഡിനോട് ഹൈക്കോടതി;നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാമെന്ന്: രഞ്ജി പണിക്കര്‍

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. എന്തിനാണ് സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഒരു പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും കോടതി ചോദിച്ചു.

'രംലക്കന്‍' എന്ന പേരില്‍ സിനിമയുണ്ടെന്ന് പരാമര്‍ശിച്ച കോടതി പിന്നെ എന്താണ് 'ജാനകി' എന്ന പേരില്‍ കുഴപ്പമെന്നും സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു. എന്നാല്‍ സിനിമയില്‍ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് 'ജാനകി' എന്നും അതുകൊണ്ടാണ് പേര് മാറ്റാന്‍ നിര്‍ദേശിച്ചതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ അറിയിച്ചത്.

അതേസമയം 'ജാനകി' എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാല്‍ പ്രശ്നം ഇല്ലയോ എന്നും കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ജൂണ്‍ 27 ഇന്ന് ആഗോള റിലീസായി തീയേറ്ററുകളില്‍ എത്താനിരിക്കവെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി' എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ച നിര്‍ദേശം.

റിലീസ് തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് രഞ്ജി പണിക്കര്‍ രംഗത്തെത്തി. ദൈവത്തിന്റെ പേരായതിനാല്‍ സിനിമയ്ക്ക് ജാനകി എന്ന പേരിടാന്‍ സാധിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.ഈ സാഹചര്യം തുടര്‍ന്നാല്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പര്‍ ഇട്ട് വിളിക്കേണ്ടി വരുമെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.


ഇതിലൊരു അപകട സാധ്യതയുണ്ട്. വ്യക്തികള്‍ക്ക് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ ദൈവ നാമവുമായി ബന്ധപ്പെട്ടതാണ്. കഥാപാത്രങ്ങളുടെ പേരിനെ ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങള്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന സാഹചര്യത്തിലേക്ക് പോയേക്കാം. ഏത് പേരിനേയും ഇങ്ങനെ എതിര്‍ക്കാം. ജാനകി എന്ന് പറയുന്നത് മുപ്പത്തിമുക്കോടി ദേവതകളില്‍ ഒന്നിന്റെ പേരാണെങ്കില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകട സാധ്യതയുണ്ട്'' എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ച് പറയുന്ന ഏറ്റവും പുതിയ സംഭവമായിട്ട് വേണം ഇതിനെ കാണാന്‍. നാളെ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പര്‍ ഇട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Read more topics: # ജെഎസ്‌കെ
hc janaki film title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES