Latest News

ആദ്യമെത്തിയ വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായിരുന്നു; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിനെക്കുറിച്ച് കാളിദാസ് ജയറാം

Malayalilife
  ആദ്യമെത്തിയ വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായിരുന്നു; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിനെക്കുറിച്ച് കാളിദാസ് ജയറാം

ലയാളികള്‍ ഏറ്റെടുത്ത താരപുത്രന്മാരില്‍ ഒരാളാണ് കാളിദാസ് ജയറാം. താരത്തിന്റെ ആദ്യ ചിത്രമായ പൂമരം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. കാളിദാസ് ജയറാമിന്റെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികാ വേഷത്തില്‍ എത്തിയിരുന്നത്. കാട്ടുര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാലിപ്പോള്‍ സിനിമയ്ക്ക് ലഭിച്ച ആദ്യ പ്രതികരണങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്ന് കാളിദാസ് ജയറാം തുറന്നുപറഞ്ഞിരിക്കയാണ്.  സിനിമ റിലീസ് ആയി ആദ്യ രണ്ട് ദിവസങ്ങളില്‍ മോശം നിരൂപണങ്ങളാണ് വന്നുകൊണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിവരുന്നുവെന്നും കാളിദാസ് പറയുന്നുഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ആയിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ റിലീസ് ആയി ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രേക്ഷകരില്‍നിന്നും മോശം പ്രതികരണമാണ് വന്നിരുന്നതെന്നും എന്നാല്‍ കുടുംബങ്ങള്‍ ചിത്രം ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ നെഗറ്റീവ് അഭിപ്രായം മാറിവരുന്നുണ്ടെന്നും നടന്‍ പറയുന്നു. ആദ്യമുണ്ടായ വിമര്‍ശനങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളും കാരണമാണ് ലൈവില്‍ വരാതിരുന്നതെന്നും എന്നാലിപ്പോള്‍ നല്ല അഭിപ്രായം എത്തിയതോടെയാണ് ആരാധകരുമായി സംവദിക്കാന്‍ എത്തിയതെന്നും താരം പറഞ്ഞു. 

ആദ്യത്തെ രണ്ട് മൂന്നുദിവസം നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്നു. അതുകാരണം ലൈവില്‍ വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് തീര്‍ത്തും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ്. ഈ പ്രതികരണങ്ങള്‍ തനിക്കൊരുപാട് ആത്മവിശ്വാസവും പ്രചോദനവും തന്നുവെന്നും  താരം പറയുന്നു. കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകുന്നുണ്ട്. ആദ്യ ദിവസം ചിത്രത്തിനെതിരെ വന്ന റിവ്യൂസ് തന്നെയാണോ സിനിമയെയാണോ ഉന്നംവയ്ക്കുന്നതെന്ന് അറിയില്ലെന്നും കാളിദാസ് പറയുന്നു. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായത്തിലൂടെ ചിത്രം മുന്നോട്ട് കയറി വരുന്നുണ്ട്. സിനിമ കാണാത്തവര്‍ തീര്‍ച്ചയായും ചിത്രം തിയറ്ററില്‍ പോയി കണ്ടതിനുശേഷം അഭിപ്രായങ്ങള്‍ പറയാം.  ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. മെച്ചപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും കാളിദാസ് പറഞ്ഞു.

പൂമരം, മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡി എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാളിദാസ് നായകനാകുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്. തനി നാടന്‍ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ രണ്ട് ഫുട്ബോള്‍ ലോക കപ്പുകള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിനുളളത്. കരിക്കിലെ ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

 

 

Kalidas about Argentina fans Kaaturkadav audience response

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES