ശ്രീനിയും പേളിയും ബിഗ്ബോസില്‍ പ്രണയത്തിലാണെന്ന് എല്ലാ പ്രേക്ഷകര്‍ക്കെല്ലാമറിയാം. എന്നും കുറച്ചു സമയമെങ്കിലും ബിഗ്ബോസില്‍ ഇവരുടെ പ്രണയലീലകള്‍ പ്രേക്ഷകര്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും പെരുമാറ്റം അതിരു വിടുകയാണെന്നാണ് ബിഗ്ബോസ് പ്രേക്ഷകര്‍ പറയുന്നത്. സോഷ്യല്‍മീഡിയയിലെ ബിഗ്ബോസ് ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്
.
ഇന്നലെ എലിമിനേഷന്‍ കഴിഞ്ഞ ശേഷം ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന എപിസോഡിന്റെ പ്രമൊ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരുടെയും പ്രണയം അതിര് വിടുന്നതായിട്ടുള്ള സൂചനകളെത്തുന്നത്. കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലുമൊക്കെ പതിവാണെങ്കിലും ഇതിനൊക്കെ പുറമേ ഇന്നലെത്തെ പ്രമോയില്‍ പേളിയെ ചുമലില്‍ ഏറ്റി ശ്രീനിഷ് ഓടുന്നതും കൈകളില്‍ കോരിയെടുത്തതുമൊക്കെ കണ്ടതാണ് കുടുംബ പ്രേക്ഷകര്‍ക്ക് കല്ലുകടിയായത്. ബിഗ്ബോസ് ഷോ കാണുന്ന കുട്ടികളും ഇതൊക്കെ കാണുന്നില്ലെയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
നോമിനേഷന്‍ തിരഞ്ഞെടുക്കുന്നതായി ബിഗ് ബോസ് നല്‍കിയ മത്സരത്തിലാണ് ശ്രീനിഷും പേളിയും അതിരുവിട്ട പെരുമാറ്റം നടത്തിയത്. മത്സരാര്‍ഥികളുടെ കാലില്‍ ബലൂണ്‍ കെട്ടി അത് ചവിട്ടിപ്പൊട്ടിക്കുന്നതായിരുന്നു മത്സരം. ബിഗ്ബോസില്‍ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സംരക്ഷിച്ച് കൊണ്ട് മറ്റൊരാളുടെത് ചവിട്ടി പൊട്ടിക്കണമായിരുന്നു. എന്നാല്‍ ശ്രീനിഷ് പേളിയുടെ കാലിലെ ബലൂണ്‍ സംരക്ഷിക്കാനായി പേളിയെ കൈകളില്‍ കോരിയെടുത്ത് ഓടുകയും തോളിലേറ്റി നടക്കുകയുമായിരുന്നു. പ്രേമത്തിലാണെന്ന് വച്ച് ഇത്രയും അടുത്ത് ഇരുവരും ഇടപഴകുന്നതും പ്രേക്ഷകരെ ഞെട്ടിക്കുന്നു.
അതേസമയം പേളിയെ സംരക്ഷിക്കുന്ന ശ്രീനി ഇത്തവണ ഗെയിമിന് നിര്‍ദ്ദേശിച്ച നിയമം തെറ്റിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സ്വയം സംരക്ഷിക്കണമെന്നാണ് ഗെയിം പ്ലാന്‍ ബിഗ് ബോസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ കാലിലെ ബലൂണ്‍ പേളി സംരക്ഷിക്കുന്നതിന് പകരം ശ്രീനിയാണ് ചെയ്യുന്നത്. ഇതാണ് നിയമം തെറ്റിച്ചുള്ള കളിയാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്.എന്തായാലും ദിവസങ്ങള്‍ നിര്‍ണായകമാണ്.