Latest News

കല്യാണം ഉറപ്പിച്ചെന്ന് അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടി..! ഒളിച്ചോടേണ്ടി വരുമെന്ന് കരുതി..! വിവാഹത്തെക്കുറിച്ച് അര്‍ജ്ജുന്‍ അശോകന്‍

Malayalilife
കല്യാണം  ഉറപ്പിച്ചെന്ന് അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടി..! ഒളിച്ചോടേണ്ടി വരുമെന്ന് കരുതി..! വിവാഹത്തെക്കുറിച്ച് അര്‍ജ്ജുന്‍ അശോകന്‍

റവയിലൂടെ തുടക്കം കുറിച്ച താരപുത്രനാണ് അര്‍ജുന്‍ അശോകന്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ബിടെക്, വരത്തന്‍ തുടങ്ങി ഇപ്പോ ജൂണിലെത്തി നില്‍ക്കുകയാണ് ഈ താരപുത്രന്റെ സിനിമ. രജിഷ വിജയന്‍ നായികയായെത്തുന്ന സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അര്‍ജുനും അവതരിപ്പിച്ചത്. പ്രണയിച്ച് വിവാഹിതനായതാണ് അര്‍ജുന്‍. ഇന്‍ഫോപാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് താന്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതനായത് എന്ന് താരം വെളിപ്പെടുത്തിയിരിക്കയാണ്. ഒന്‍പത് വര്‍ഷമായി  അര്‍ജ്ജുനും നിഖിതയും പ്രണയത്തിലായി രുന്നു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടേണ്ടി വരുമെന്ന് കരുതിയിരുന്ന സമയത്താണ് തന്റെ വിവഹമെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. 

തന്റെ വിവാഹത്തെക്കുറിച്ച് അര്‍ജ്ജുന്‍ പറയുന്നത് ഇങ്ങനെ. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാണ് തനിക്ക് ആ  ചെറിയ പ്രായത്തില്‍ വിവാഹിതനാകേണ്ടി വന്നതെന്ന് താരം പറയുന്നു. ബി ടെക്കിന്റെ ഭൂരിഭാഗം ഷൂട്ടും ബാംഗ്ലൂരില്‍ വെച്ചായിരുന്നു. അച്ഛനും അമ്മക്കും എന്നും വേവലാതിയായിരുന്നുവെന്നും  എന്നും ഫോണ്‍ ചെയ്ത്. എവിടെയാണ്, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും താരം പറയുന്നു.  പിന്നെ 25 വയസ്സിനുള്ളില്‍ കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്ന് ജാതകത്തിലുളളതും നേരത്തെ വിവാഹിതനായതിന് കാരണമായി താരം പറയുന്നുണ്ട്. 

അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടാനിരിക്കയായിരുന്നു. ബിടെക് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് നിഖിതയുടെ കോള്‍ വരുന്നത്. കോളെടുത്തപ്പോള്‍ കല്യാണം ഉറപ്പിച്ചെന്നു പറഞ്ഞു. അവളുടെ കല്യാണം ഉറപ്പിച്ചെന്നു കരുതി ഞെട്ടിയെന്നും ആരുമായിട്ടാ ഉറപ്പിച്ചതെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങളുമായിട്ടെന്നാണ് അവള്‍ പറഞ്ഞത്. അതെപ്പോ എന്നായി അര്‍ജ്ജുന്‍. അതൊക്കെ സമ്മതിച്ചുവെന്നും വേഗം വീട്ടിലേക്ക് വരാനുമാണ്  അവള്‍ പറഞ്ഞത്. അത് കേട്ട് താന്‍ ഞെട്ടിയെന്നും അര്‍ജ്ജുന്‍ പറയുന്നു. 'സാമ്പത്തികമായി തയ്യാറല്ലായിരുന്നു വിവാഹത്തിന്. അന്ന് മുതല്‍ കല്യാണത്തിന്റെ അന്നുവരെ താന്‍ നിര്‍ത്താതെ ഓടിയെന്നും എന്തായാലും വിവാഹം സന്തോഷമായിരുന്നുവെന്നും അര്‍ജ്ജുന്‍ പറയുന്നു. ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. നിഖിത ഗണേഷ് ആണ് അര്‍ജുന്റെ ഭാര്യ.

June movie Actor Arjun Ashokhan says about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES