താരങ്ങളെക്കാള്‍ പ്രസിദ്ധരാവുക പലപ്പോഴും അവരുടെ മക്കളാണ്. പലചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ മക്കള്‍ക്കു പിന്നാലെയാകും ക്യാമറക്കണ്ണുകള്‍. താരങ്ങളുടെ മക്കളുടെ പഠനവും യാത്രകളും ഒക്കെ വാര്‍ത്തയാകറുണ്ട്. എന്നാണ് അവരൊക്കെ സിനിമയിലേക്ക് എത്തുക എന്ന് അറിയാനുളള ആകാംഷയാകും പലപ്പോഴും ഇതിനു കാരണം. എന്നാല്‍ ചിലപ്പോഴൊക്കെ അച്ഛനമ്മമാരുടെ സെലിബ്രിറ്റി പദവി മക്കള്‍ക്ക് ബാധ്യതയായും മാറാറുണ്ട്. പല സ്ഥലങ്ങളിലും സാധാരണകുട്ടികളെ പോലെ പോകാന്‍ അവര്‍ക്കു സാധിക്കില്ല. മാത്രമല്ല സ്‌ക്ൂളിലും കോളേജിലുമൊക്കെ സെലിബ്രിറ്റിയുടെ മക്കള്‍ ആണെന്ന പേരും ഉണ്ടാകും. അത്തരത്തില്‍ സെലിബ്രിറ്റി ഇമേജോടെ വളര്‍ന്ന് സിനിമയിലെത്തിയവരാണ് ഇപ്പോഴത്തെ യു വനായകനിരയിലുളള പലതാരങ്ങളും. തങ്ങളുടെ പഠനകാലത്തും മറ്റും അച്ഛനമ്മമാരുടെ സെലിബ്രിറ്റി പദവി തങ്ങളെ എങ്ങനെയൊക്കെ ബാധിച്ചിരുന്നുവെന്നും അവര്‍ പറയാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു തുറന്നു പറച്ചില്‍ നടത്തിയിരിക്കയാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍.പറവയിലൂടെ തുടക്കം കുറിച്ച താരപുത്രനാണ് അര്‍ജുന്‍ അശോകന്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ബിടെക്, വരത്തന്‍ തുടങ്ങി ഇപ്പോ ജൂണിലെത്തി നില്‍ക്കുകയാണ് ഈ താരപുത്രന്റെ സിനിമ.
മാതപിതാക്കളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് മക്കള്‍ക്ക് തലവേദന സൃഷ്ടിച്ച ഒരുപാട് സംഭവങ്ങള്‍ കാണാറുണ്ട്. അത്തരത്തിലുളള ഒരു സംഭവം തുറന്നു പറഞ്ഞിരിക്കയാണ് അര്‍ജുന്‍ അശോകന്‍. അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് ഇറങ്ങി പോന്ന കഥായാണ് താരം പറഞ്ഞത്. അച്ഛന്റെ സെലിബ്രിറ്റി പദവി പോസിറ്റീവായും നെഗറ്റീവായും ബാധിച്ചിട്ടുണ്ടെന്ന് അര്‍ജ്ജുന്‍ പറയുന്നു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.
ബീകോമിന് തനിയ്ക്ക് മൂന്ന് സപ്ലിയുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം തനിയ്ക്കും അതുപോലെ കോളേജിനുമുണ്ടെന്ന് താരം പറയുന്നു. താടി വളര്‍ത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്നും. ഒരു സെമസ്റ്ററിലാണ് തനിയ്ക്ക് മൂന്ന് സപ്ലി അടിച്ചതെന്നും താരം പറയുന്നു അങ്ങനെയാണ് ഒരു കോളേജിലെ പഠിത്തം അവസാനിപ്പിച്ച് മറ്റൊരു കോളേജിലെത്തി.
പരീക്ഷ ഫീസ് അടയ്ക്കാനായി കോളേജില്‍ എത്തിയപ്പോഴാണ് അവിടത്തെ പ്രിന്‍സിപ്പാള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തന്റെ അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചുവെന്നും അര്‍ജ്ജുന്‍ പറയുന്നു. അങ്ങനെ അവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. അങ്ങനെയാണ് തുറവൂരിലെ കോളേജില്‍ ചേര്‍ന്നത്. താടി വളര്‍ത്തിയതിന്റെ പേരില്‍ അവിടെ പരീക്ഷ എഴുതാന്‍ സമ്മതിച്ചിരുന്നില്ല. പരീക്ഷകളില്‍ തോല്‍ക്കുമ്പോഴും അച്ഛന്റെ പേര് പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഹരിശ്രീ അശോകന്റെ മകനല്ലേ ഇങ്ങനെ തോറ്റ് നടന്നോ എന്നൊക്കെ പറയാറുണ്ടെന്നും താരം പറയുന്നു. പ്രണയിച്ച് വിവാഹിതനായതാണ് അര്‍ജുന്‍. ഇന്‍ഫോപാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്.