Latest News

നായകനായി വീണ്ടും അഷ്‌കർ അലി; ചിരിപ്പിച്ച് വീണ്ടും ബൈജു സന്തോഷ്; 'ജീം ബൂം ബാ'; ട്രെയിലർ പുറത്തിറങ്ങി

Malayalilife
നായകനായി വീണ്ടും അഷ്‌കർ അലി; ചിരിപ്പിച്ച് വീണ്ടും ബൈജു സന്തോഷ്; 'ജീം ബൂം ബാ'; ട്രെയിലർ പുറത്തിറങ്ങി

യുവതാരം അഷ്‌കർ അലിയെ നായകനാക്കി ആക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ചിത്രമാണ് ജീം ബൂം ബായുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.ചിത്രം കോമഡി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

അഞ്ജു കുര്യൻ നായികയായി എത്തുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാൽ, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ, മോണി കണ്ണമാലി തുടങ്ങിയവരും അണിനിരക്കുന്നു. ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അസ്‌കർ അലി അവതരിപ്പിക്കുന്നത്.

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറിൽ സച്ചിൻ വി.ജിയാണ് ജീം ബൂം ബാ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായും തിരുവനന്തപുരത്തായിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ഛായാഗ്രഹണം അനൂപ്.

ചിത്രത്തിൽ നായികയാകുന്ന അഞ്ജു കുര്യൻ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ഫഹദ്-സത്യൻ അന്തിക്കാട് കോംബോയുടെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലും നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഞാൻ കണ്ട സൂപ്പർമാൻ എന്ന സൂരജ് ശിവപ്രസാദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രവും അസ്‌കർ അലിയുടേതായി ഈ വർഷം പുറത്തിറങ്ങാനുണ്ട്

Read more topics: # Jeem boom bhaa,# movie official,# trailer
Jeem boom bhaa movie official trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES