ബോളിവുഡ് താരങ്ങളുടെ ഫാഷന്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരങ്ങള്‍ ധരിച്ചെത്തുന്ന വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവാറുണ്ട്.ബോളിവുഡില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും അധികം ശ്രദ്ധ നേടാറുള്ള നടിയാണ് ജാന്‍വി. ഇപ്പോളിതാ വസ്ത്രത്തിന്റെ പേരില്‍ വീണ്ടും ട്രോളിനിരയായിരിക്കുകയാണ് നടി.
ഇത്തവണ ജാന്‍വിക്ക് പറ്റിയ അബദ്ധമാണ് സൈബറിടങ്ങളില്‍ കൂട്ടച്ചിരി ഉണര്‍ത്തുന്നത്.മഞ്ഞ നിറത്തിലുള്ള ട്രെഡീഷണല്‍ ചുരിദാര്‍ ധരിച്ച് ജിമ്മില്‍ നിന്നിറങ്ങിയ ജാന്‍വി ദുപ്പട്ടയിലുണ്ടായിരുന്നു പ്രൈസ് ടാഗ് മാറ്റാന്‍ മറന്ന് പോയി. ഇതോടെ താരത്തെ ട്രോളാനായി മത്സരം. പാവം തിരക്കിനിടെ മറന്ന് പോയാതാകും എന്ന് ഒരാരാധകന്‍. ഇത് പുതിയ ഫാഷനാകും എന്നായി മറ്റൊരു കമന്റ്.
എന്നാല്‍ ഇതൊന്നുമല്ല ദുപ്പട്ടയിലെ ടാഗ് പൊട്ടിച്ച് കളഞ്ഞാല്‍ മിന്ത്ര തിരിച്ചെടുക്കില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കമന്റ്. ഏതായാലും ജാന്‍വിയും പ്രൈസ് ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.