Latest News

വോഗിന്റെ  മോസ്റ്റ് സ്‌റ്റൈലിഷ് കപ്പിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി ഷാരൂഖും ഗൗരിയും എത്തിയത് ബ്ലാക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ്; ഗൗരിയുടെ നിലത്തിഴയുന്ന വസ്ത്രമെടുത്ത് സഹായിക്കുന്ന ഷാരൂഖിന്റെ വീഡിയോ വൈറല്‍; തൂവെളള നിറമുളള തൂവല്‍ ഡിസൈനിലുളള വസ്ത്രമണിഞ്ഞ് റെഡ് കാര്‍പ്പറ്റില്‍ താരമായി ജാന്‍വിയും

Malayalilife

വോഗ് പവര്‍ ലിസ്റ്റ് 2019 അവാര്‍ഡ് ചടങ്ങ് ഇന്നലെ മുംബൈയിലാണ് നടന്നത്. ബോളിവുഡിലെ മിന്നും താരങ്ങള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ഒഴുകിയെത്തിയ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ബോളിവുഡ് ലോകത്ത് ചര്‍ച്ചയാകുന്നത്.ബോളിവുഡിലെ മികച്ച ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും ആണ് ഇത്തവണ മോസ്റ്റ് സ്‌റ്റൈലിഷ് കപ്പിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്.

ബ്ലാക്ക് അണിഞ്ഞ് സ്റ്റണ്ണിങ് ലുക്കിലാണ് ഇരുവരും പരിപാടിക്കെത്തിയത്. അവാര്‍ഡ് നിശയില്‍നിന്നുള്ളൊരു വീഡിയോയാണ് ഷാരൂഖ് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. റെഡ്കാര്‍പെറ്റിലെത്താന്‍ ഗൗരിയെ സഹായിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയില്‍ കാണാനാവുക. ബ്ലാക്ക് നിറത്തിലുളള ലോങ് ഗൗണ്‍ ആയിരുന്നു ഗൗരിയുടെ വേഷം. റെഡ്കാര്‍പെറ്റില്‍ ഫൊട്ടോയ്ക്ക് പോസ് ചെയ്യാനായി കടന്നുവരുമ്പോള്‍ ഗൗരിയുടെ വസ്ത്രം ഷാരൂഖ് കൈയ്യിലെടുത്തു പിടിക്കുകയായിരുന്നു.

മാത്രമല്ല, ഫൊട്ടോയ്ക്ക് ഗൗരി പോസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ റെഡ്കാര്‍പെറ്റില്‍ അവര്‍ കംഫര്‍ട്ടബിള്‍ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അവാര്‍ഡ് ചടങ്ങിനെത്തിയ ജാന്‍വിയും ഏവരുടെയും മനം കവര്‍ന്നിരിക്കുകയാണ്.തൂവെളള നിറമുളള തൂവല്‍ ഡിസൈനിലുളള വസ്ത്രമായിരുന്നു ജാന്‍വി ധരിച്ചത്. വസ്ത്രത്തിനു അനുയോജ്യമായ കമ്മലും ഹെയര്‍ സ്റ്റെലും കൂടിയായപ്പോള്‍ ജാന്‍വി അതിസുന്ദരിയായി.

Vogue The Power List 2019

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES