ബോളിവുഡില്‍ നിന്നും ആലിയ ഭട്ടിനും അനന്യ പാണ്ഡേയ്ക്കും മൃണാളിനി ഠാക്കൂറിനും പിന്നാലെ ജാന്‍വി കപൂറും തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്. ജൂനിയര്‍ എന്‍.ടി.ആറിന്റെ നായികയായിട്ടാണ് തെലുങ്കിലേക്കാണ് താരത്തിന്റെ ചുവട് വെയ്പ്പ്.
തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് സൗത്ത് ഇന്ഡസ്ട്രിയിലെ ഏറ്റവും തിരക്കേറിയ നായികയേക്കാള്‍ ശമ്പളം വേണമെന്ന ജാന്‍വിയുടെ ആവശ്യം അംഗീകരിച്ചാണ് എന്‍.ടി.ആര് നടിയെത്തിക്കുന്നതെന്നാണ് സൂചന. തെന്നിന്ത്യയില്‍ താരമൂല്യമുള്ള രശ്മികയേക്കാള്‍ മികച്ച പ്രതിഫലമാണ് താരം തെലുങ്ക് സിനിമയ്ക്കായി ചോദിച്ചത്.
തുടര്‍ന്ന് ഡിമാന്‍ഡ് അംഗീകരിച്ച് ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തിലേക്ക് താരം കരാറായെന്നാണ് വിവരം. തെലുങ്കില്‍ നിന്നും രണ്ടു ചിത്രങ്ങളാണ് ജാന്‍വിയെ നായികയായി പദ്ധതിയിട്ടത്. എന്നാല്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ സിനിമയുടെ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിലവില്‍ രശ്മിക വാങ്ങുന്ന പ്രതിഫലം അഞ്ചു കോടിയാണെന്നാണ് വിവരം.
പുഷ്പയുടെ വിജയത്തിന് പിന്നാലെ താരം പ്രതിഫലം കൂട്ടുകയും ചെയ്തു. വിജയ് നായനാകുന്ന വാരിസാണ് രശ്മികയുടെ പുതിയ തെന്നിന്ത്യന്‍ സിനിമ. സീതാ രാമത്തിന്റെ വിജയത്തിനു ശേഷം മൃണാല്‍ പ്രതിഫലം ഒരു കോടി രൂപ കൂട്ടിയിരുന്നു. മണാലിനും രാഷ്മികയ്ക്കും ലഭിക്കുന്നതിനേക്കാള്‍ അധികം തുകയാണ് ജാന്‍വിയ്ക്കു നല്‍കുന്നത്.
വലിയ വിജയം കൊയ്ത ആര്‍ആര്‍ആറിലെ നായിക ബോളിവുഡിലെ തിരക്കേറിയതാരം ആലിയ ഭട്ടായിരുന്നു. ലൈഗര്‍ എന്ന ചിത്രത്തിലൂടെ അനന്യ പാണ്ഡെയും ബോളിവുഡില്‍ നിന്നും തെലുങ്കിയെത്തിയിരുന്നു.