Latest News

തിയേറ്ററിലെത്തും മുമ്പേ കർവാൻ കാണണം എന്ന ഇർഫാന്റെ ആഗ്രഹം സഫലമാക്കി അണിയറക്കാർ; ചികിത്സയ്ക്കിടെ ലണ്ടനിലെ ഹെന്റി വുഡ് ഹൗസിൽ വച്ച് ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ദുൽഖർ ചിത്രം കണ്ട് നടൻ

Malayalilife
തിയേറ്ററിലെത്തും മുമ്പേ കർവാൻ കാണണം എന്ന ഇർഫാന്റെ ആഗ്രഹം സഫലമാക്കി അണിയറക്കാർ; ചികിത്സയ്ക്കിടെ ലണ്ടനിലെ ഹെന്റി വുഡ് ഹൗസിൽ വച്ച് ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ദുൽഖർ ചിത്രം കണ്ട് നടൻ

ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇർഫാൻ ഖാനു വേണ്ടി കർവാന്റെ പ്രത്യേക പ്രദർശനം നടത്തി. ന്യൂറോ എൻഡോ ക്രെയ്ൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇർഫാൻ തന്റെ തന്റെ ചിത്രം റിലീസിനു മുമ്പ് കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ലണ്ടനിലെ ഹെന്റി വുഡ് ഹൗസിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഇർഫാൻ ഖാനോടൊപ്പം ഭാര്യ സുതപ സിക്തറും കർവാന്റെ പ്രദർശനത്തിനെത്തിയിരുന്നു. സ്‌ക്രീനിൽ തന്നെ കാണുമ്പോൾ ഇർഫാൻ ഖാൻ വളരെയധികം സന്തോഷവാനായി അനുഭവപ്പെട്ടുവെന്ന് കർവാന്റെ ഡയലോഗ് റൈറ്റർ് ഹുസൈൻ ദലാൽ പറയുന്നു. ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം പ്രദർശനം കാണാൻ ഉണ്ടായിരുന്നു.

ഇർഫാനൊപ്പം ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ർസുഹൃത്തുക്കളുമൊത്ത് ബംഗളൂരുവിൽ നിന്ന് കൊച്ചി വരെയുള്ള ദുൽഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡിക്ക് മുൻതൂക്കം നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

റോഡ് മൂവി ഗണത്തിൽപ്പെട്ട ചിത്രത്തിൽ ഇർഫാൻ ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതയായ മിഥില പാൽക്കറാണ് ചിത്രത്തിലെ നായിക. ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിർമ്മാണം.ഓഗസ്റ്റ് 10 നാണ് കാർവാൻ റിലീസ് ചെയ്യുന്നത്.

ഇർഫാൻ ഖാന് രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. തനിക്ക് അപൂർവമായി കാണപ്പെടുന്ന ന്യൂറോ എൻഡോക്രൈൻ ടൂമർ എന്ന അർബുദമാണെന്നും അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും അദ്ദേഹം മുൻപ് ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ അസുഖത്തെകുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും ഇർഫാൻ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സുഖമായി താമസിക്കുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു

Irrfan Khan watched Karwaan at special screening in London

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES