Latest News

യാത്ര പ്രമേയമാക്കിയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ട്; യാത്രകൾ ചെയ്യാൻ സമയം കിട്ടാത്തതിന്റെ ദുഃഖം മാറ്റുന്നത് ഇത്തരം സിനിമകളിലൂടെ; മനസ് തുറന്ന് ദുൽഖർ സൽമാൻ

Malayalilife
യാത്ര പ്രമേയമാക്കിയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ട്; യാത്രകൾ ചെയ്യാൻ സമയം കിട്ടാത്തതിന്റെ ദുഃഖം മാറ്റുന്നത് ഇത്തരം സിനിമകളിലൂടെ; മനസ് തുറന്ന് ദുൽഖർ സൽമാൻ

ബോളിവുഡിലെ ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ കർവാന്റെ റിലീസ് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിച്ച് മലയാളിപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ദുൽഖറിന്റെ ബോളിവുഡ് പ്രവേശനവും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ യാത്രകളോടുള്ള പ്രണയവും നടൻ പങ്ക് വ്ച്ചിരിക്കുകയാണ് ഇപ്പോൾ.ബോളിവുഡ് ലൈഫുമായുള്ള അഭിമുഖത്തിൽ ആണ് ദുൽഖർ മനസ് തുറന്നത്.

യാത്രകളോടുള്ള പ്രണയമാണ് തന്നെ കർവാനിലെത്തിച്ചത് എന്നും ഷൂട്ടിംഗിന്റെ ഭാഗമായി കേരളത്തിൽ നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തുവെന്നും പറഞ്ഞ നടൻ യാത്ര പ്രമേയമാക്കിയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതിൽ എനിക്ക് കുറ്റബോധമുണ്ടെന്നും പറയുന്നു. പക്ഷേ അതിന് കാരണമായത് യാത്രകളോടുള്ള ഇഷ്ടമാണ്. കരിയറിലെ തിരക്കുകൾ കാരണം എനിക്ക് യാത്രകൾ ചെയ്യാൻ അധികം സമയം കിട്ടാറില്ല. 'കാർവാൻ' പോലുള്ള സിനിമകൾ ആ ദുഃഖം മാറ്റിത്തരും'', ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

കർവാൻ താൻ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ഇർഫാൻ ഖാൻ ആണെന്നും ദുൽഖർ വെളിപ്പെടുത്തി. ''അദ്ദേഹമാണ് ഈ സിനിമയിലെത്താനുള്ള പ്രചോദനം നൽകിയത്. വളരെ റിയലിസ്റ്റിക് ആയ കഥയാണ് കർവാന്റേത്. ഇതുവരെയുള്ള എന്റെ കരിയറിൽ യഥാർത്ഥ്യത്തോട് അകന്നു നിൽക്കുന്ന സിനിമകളായാലും റീമേക്കുകളായാലും ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.''

ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയിൽ തെന്നിന്ത്യയിലെ ആരാധികമാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ . ''സത്യത്തിൽ എനിക്ക് അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കാണാൻ അത്ര സുന്ദരനൊന്നുമായിരുന്നില്ല. അപ്പോഴൊക്കെ പെൺകുട്ടികൾ എന്നെ നോക്കാതെ കൂടെയുള്ള സുഹൃത്തിനെയാണ് നോക്കുക. എന്നെ ആരും നോക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ, എനിക്ക് സന്തോഷമുണ്ട്''

dulquer salman says about karwan and travel love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES