ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടുനടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്ലിക് ദിനത്തില്‍ എലോണ്‍ പ്രദര്‍ശനത്തിനെത്തിയത്.
വ്യത്യസ്ഥമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച എലോണിന്ന് മികച്ച പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ഈ സന്തോഷ വാര്‍ത്ത ഹണ്ട് ലൊക്കേഷനില്‍ ആ ലോഷിക്കാന്‍ നിര്‍മ്മാതാവ് കെ രാധാകൃഷ്ണന്‍ മുന്‍ കൈയ്യെടുത്തു.
അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഹ്‌ളാദത്തില്‍ പങ്കു കൊണ്ടു.
ഭാവന, അതിഥി രവി, രാഹുല്‍ മാധവ്, വിനു മോഹന്‍, അജ്മല്‍ അമീര്‍, ചന്തു നാഥ് എന്നീ അഭിനേതാക്കളാണ് സെറ്റില്‍ ഉണ്ടായിരുന്നത്.